Lifestyle Desk Last Updated: 05 April 2026, 11:34 AM IST സ്‌കൂളില്‍ നിന്ന് താൻ നേരിട്ട മറ്റൊരു അനുഭവവും ദിവ്യ പങ്കുവെച്ചു ദിവ്യാ ദത്ത | Photo: AFP ഹി ന്ദി, പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ദിവ്യാ ദത്ത. ഇറാദ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2018-ൽ ദേശീയ പുരസ്‌കാരം നേടിയ താരം വീർ-സാറ, ഭാഗ് മിൽഖാ ഭാഗ്, ഡൽഹി-6, ബദ്‌ലാപുർ, ഛാവ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്. ഇപ്പോഴിതാ, ലൈംഗികാതിക്രമത്തിൽ നിന്ന് സഹോദരിയെ സംരക്ഷിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് അവർ. To advertise here, ചെറുപ്പകാലത്തുണ്ടായ അനുഭവമാണ് ദിവ്യ പങ്കുവെച്ചത്. പൊതു ഇടത്തിൽ വെച്ചാണ് സംഭവമുണ്ടായത്. എല്ലാം ഒരു നിമിഷം കൊണ്ട് സംഭവിച്ചിരുന്നുവെന്നും ദിവ്യാ ദത്ത ഓർത്തെടുക്കുന്നു. സൂമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിവ്യ. 'അവൻ എന്റെ സഹോദരിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കാൻ പോകുകയായിരുന്നു. ഇത് കണ്ട ഞാൻ അവനെ കടന്നുപിടിച്ചു. എവിടെനിന്നാണ് എനിക്ക് അതിനുള്ള ആത്മവിശ്വാസമുണ്ടായത്? കാരണം, ഞാൻ മാനസികമായി വളരെ വിഷമിച്ചിരുന്നു. എന്റെ അമ്മയിൽ നിന്നാണ് എനിക്കത് കിട്ടിയത്. അവനെ കൈയോടെ പിടിച്ച ഞാൻ ഒറ്റയടി കൊടുത്തു. അതോടെ എല്ലാവരും അടുത്തേക്ക് വന്ന് ഞങ്ങളെ സഹായിച്ചു. ആ സമയം അവൻ ഓടിരക്ഷപ്പെട്ടു. നിങ്ങൾ സ്‌നേഹിക്കുന്ന ഒരാൾക്ക് വേണ്ടി നിലകൊള്ളുന്നതിന്റെ ആത്മവിശ്വാസമാണത്.' -ദിവ്യാ ദത്ത പറഞ്ഞു. സ്‌കൂളിൽ നിന്നുള്ള മറ്റൊരു അനുഭവവും ദിവ്യ പറഞ്ഞു. സ്‌കൂളിൽ പഠിക്കുമ്പോൾ ഒരാൾ തന്നെ പതിവായി പിന്തുടർന്ന് ശല്യപ്പെടുത്താറുണ്ടായിരുന്നു. ദിവ്യ ഇക്കാര്യം തന്റെ അമ്മയോട് പറഞ്ഞു. അടുത്തദിവസം അമ്മ ഒരുകൂട്ടം ആളുകൾക്കൊപ്പമെത്തി അവനെ നേരിട്ടു. ഈ സംഭവം, ഭയന്നോടുകയല്ല, നിവർന്നുനിന്ന് പോരാടുകയാണ് വേണ്ടത് എന്ന് തന്നെ പഠിപ്പിച്ചുവെന്നും ദിവ്യ പറഞ്ഞു. Content Highlights: Actress Divya Dutta shared a powerful childhood memory where she physically confronted a man who tried to harass her sister in public. In a recent interview with Zoom, she also recalled how her mother taught her to stand up against stalkers rather than being afraid. Published: 05 Apr 2026, 11:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'സഹോദരിയോട് മോശമായി പെരുമാറിയ ആളെ കൈയോടെ പിടിച്ച് ഒറ്റയടി കൊടുത്തു'; അനുഭവം പങ്കുവെച്ച് ദിവ്യാ ദത്ത
M
MathrubhumiSource Link
about 1 month ago