ഹോൺചർച്ച്: ലണ്ടനിലെ ഹോൺചർച്ചിൽ 7 ബീറ്റ്സ് സംഗീതോത്സവം സംഘടിപ്പിച്ചു. ഹോൺചർച്ചിലെ ദി കാമ്പയിൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി. To advertise here, യുക്മ ദേശീയ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ.എബി സെബാസ്റ്റ്യൻ 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ചലച്ചിത്രതാരം സനുഷ സന്തോഷ് വിശിഷ്ടാതിഥിയായിരുന്നു. 7 ബീറ്റ്‌സിന്റെ സംഗീതോത്സവ ഉദ്ഘാടനവേദിയിൽ കോ-ഓർഡിനേറ്ററും യുഗ്മ നാഷണൽ കമ്മിറ്റി ജോ.സെക്രട്ടറിയുമായ സണ്ണിമോൻ മത്തായി അധ്യക്ഷത വഹിച്ചു. 7 ബീറ്റ്‌സിന്റെ മുഖ്യ കോ-ഓർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും സുജു ഡാനിയേൽ (ഐഒസി നാഷണൽ പ്രസിഡന്റ്), ഫ്രാൻസിസ് മാത്യു (ലോ ആൻഡ് ലോയേഴ്‌സ്), യുഗ്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റ് ജോബിൻ ജോർജ്ജ്, ജെയ്സൺ ജോർജ്ജ് (കലാഭവൻ ലണ്ടൻ, ഡയറക്ടർ), അശ്വിൻ രാജ് (ലൈഫ് ലൈൻ പ്രൊട്ടക്ട് ), നോർഡി ജേക്കബ് (ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാഡമി), ഷംജിത് (മലബാർ ഫുഡ്‌സ് & കേരളാ ഡിലൈറ്റ്‌സ്), ഷാൻ (ഷാൻ പ്രോപ്പർട്ടീസ് ), 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 8 കോ-ഓർഡിനേറ്ററായിരുന്ന അബ്രാഹാം ലൂക്കോസ്, BMKA പ്രസിഡന്റ് യൂജിൻ തോമസ്, റെജുലേഷ് (ഗ്ലോബൽ സ്റ്റഡി ലിംക്‌സ്), സജി ചാക്കോ (ഐഡിയൽ സൊളിസിറ്റേഴ്‌സ്) തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കവിയും ഗാനരചയിതാവുമായ ഒഎൻവിയെയും സംഗീത സംവിധായകൻ എസ്.പിവെങ്കിടേഷിനുമുള്ള സ്മരണാഞ്ജലി കവിയും എഴുത്തുകാരിയും അവതാരകയുമായ രശ്മി പ്രകാശ് സമർപ്പിച്ചു. യുകെയുടെ ബിസിനസ് മേഖലയിലെ പ്രമുഖരായ അഡ്വ.അബ്ദുൽ ഷാഹുൽ & പ്രിയ (സോളിസിറ്റർ & മാനേജിങ് ഡയറക്ടർ ഓഫ് പാം ഹോട്ടൽ ഹോൺചർച്ച്) പൊന്നാട അണിയിച്ച് ആദരിച്ചു. ചാരിറ്റി ഫണ്ട് ശേഖരണാർഥം നടത്തിയ റാഫിൽ ടിക്കറ്റിന്റെയും നറുക്കെടുപ്പും മുഖ്യ സ്‌പോൺസറായ ലൈഫ് ലൈൻ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നടനം ഡാൻസ് സ്‌കൂൾ ഓഫ് ഡാൻസ് നോർത്താംപ്ടൺ അവതരിപ്പിച്ച രാമായണം തീം ഡാൻസ്, ടീം ജാതി ഈസ്റ്റ് ലണ്ടൻ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ്, ടീം ഈസ്റ്റ് ലണ്ടൻ ഒരുക്കിയ ഒഎൻവി & എസ്പിവി ട്രിബ്യൂട്ട് ഡാൻസ്, ടീം ക്രോയ്‌ഡോൺ, ത്രിഭംഗ ബെർക്ഷെയർ ടീം, ബെഡ്‌ഫോർഡ് ബ്ലാസ്റ്റേഴ്‌സ്, ആതിഥേയരായ ഹോൺചർച്ച് ടീം, ടീം ധ്വനി ഈസ്റ്റ് ലണ്ടൻ എന്നിവർ സംഗീതോത്സവത്തെ വർണ്ണാഭമാക്കി. ടീം സ്ലോ, ലിവർപൂൾ ഡാൻസേർസ്, ലീമിംഗ്ടൺ സ്പാ, ടീം കവൻട്രി അടക്കം ടീമുകളോടൊപ്പം യുക്മ ദേശീയ കലോത്സവങ്ങളിലെ ലൂട്ടനിൽ നിന്നുള്ള 'ആൻ അലോഷ്യസും,' ടോം അലോഷ്യസും' അടക്കം നിരവധി പ്രതിഭകൾ കലാപരിപാടികൾ അവതരിപ്പിച്ചു. സുപ്രഭ, അപർണ, ജോനിഷ് എന്നിവരായിരുന്നു അവതാരകർ. ജോമോൻ മാമ്മൂട്ടിൽ, സണ്ണിമോൻ മത്തായി, അപ്പച്ചൻ കണ്ണഞ്ചിറ, മനോജ് തോമസ്, കെവിൻ കോനിക്കൽ, ലൂബി മാത്യൂസ് എന്നിവർ നേതൃത്വം വഹിച്ചു. ലൈവ്‌സ്ട്രീമിങ്ങിനും, ഫോട്ടോഗ്രാഫിക്കും കുശാൽ കെ സ്റ്റാൻലി (സ്റ്റാൻ ക്ലിക്ക്‌സ്) നേതൃത്വം നൽകി. കേരള ഭക്ഷണവിഭവങ്ങളുമായി നവരുചിയുടെ ഫുഡ് സ്റ്റോൾ വേദിയോടനുബന്ധിച്ച് തുറന്നു പ്രവർത്തിച്ചിരുന്നു. അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പറഞ്ഞു. വാർത്തയും ഫോട്ടോയും : അപ്പച്ചൻ കണ്ണഞ്ചിറ

'സെവൻ ബീറ്റ്സ് സംഗീതോത്സവം': ഒഎൻവിക്കും എസ്പി വെങ്കിടേഷിനും സ്മരണാഞ്ജലി
M
MathrubhumiSource Link
about 2 months ago