'സ്വപ്‌നത്തിലേക്കുള്ള ചുവടുവെപ്പ്'; ഭാര്യയുടെ ആദ്യചിത്രത്തിന് ആശംസയുമായി ജിത്തു മാധവൻ

'സ്വപ്‌നത്തിലേക്കുള്ള ചുവടുവെപ്പ്'; ഭാര്യയുടെ ആദ്യചിത്രത്തിന് ആശംസയുമായി ജിത്തു മാധവൻ

M
MathrubhumiSource Link
ഭാര്യ ഷിഫിനയുടെ ആദ്യസംവിധാന സംരംഭത്തിന് ആശംസകളുമായി സംവിധായകൻ ജിത്തു മാധവൻ. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റായി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ജിത്തു മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. To advertise here, 'രചയിതാവും സംവിധായികയുമായ ഷിഫിന ബബിൻ പക്കറിന് അഭിനന്ദനങ്ങൾ! നിന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റേയും പോരാട്ടങ്ങളുടെയും ഫലം, നീ നേരിട്ട അപമാനങ്ങൾക്കുള്ള മറുപടി. ഇവിടെവരെ എത്താൻ നീ അനുഭവിച്ച കഷ്ടപ്പാടുകൾ എനിക്കറിയാം. നീയാകുകയെന്നത് അത്ര എളുപ്പമല്ല. നീ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുക എന്നതും പ്രയാസമാണ്. അമ്മയായിരിക്കുക, ഒപ്പം ഉത്തരവാദിത്തമില്ലാത്ത, പിന്തുണ നൽകാത്ത ഒരു ഭർത്താവിന്റെ ഭാര്യയായിരിക്കുക (അത്തരമൊരു മനുഷ്യനായതിൽ ക്ഷമിക്കണം), ഇതിനിടയിൽ സ്വന്തമായി ഒരു കരിയർ കെട്ടിപ്പടുക്കുക, തിരക്കഥയെഴുതുക, അതൊരു പ്രൊജക്റ്റാക്കി മാറ്റുക ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. വലിയൊരു കൈയടി', സംവിധായകൻ കുറിച്ചു. 'തിയേറ്ററിൽ നിന്റേയും നമ്മുടെ പ്രിയപ്പെട്ട പൈലിയുടെയും കൂടെയിരുന്ന് നിന്റെ സിനിമ കാണാനും, പടം കഴിയുമ്പോൾ നിന്റെ പേര് തെളിയുന്നത് കണ്ട് ജനം കൈയടിക്കുന്നത് സാക്ഷ്യം വഹിക്കാനും ഞാൻ കാത്തിരിക്കുന്നു. നിനക്കിത് നന്നായി ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാം. ഐ ലവ് യു ഡാർലിങ്', ജിത്തു കൂട്ടിച്ചേർത്തു. അനന്തു എന്റർടെയ്ൻമെന്റ്‌സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്നതാണ് ചിത്രം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ പുരോഗമിക്കുകയാണ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഛായാഗ്രഹണം: ആൽബി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മൻസൂർ റഷീദ്, അസോസിയേറ്റ് ഡയറക്ടർ: ജോമി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ, സംഘട്ടനം: അഷറഫ് ഗുരുക്കൾ, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റിൽസ്: ഷെയ്ൻ, പിആർഒ: ആതിര ദിൽജിത്ത്. Content Highlights: Director Jithu Madhavan supports wife Shifina's debut directorial project. Shifina previously worked as an assistant on hits like Romancham and Aavesham. The film is currently under production in Kodungallur. Project backed by Ananthu Entertainments and Theatre of Dreams. High-profile technical crew including Vivek Harshan and Vinayak Sasikumar Published: 08 Apr 2026, 02:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'സ്വപ്‌നത്തിലേക്കുള്ള ചുവടുവെപ്പ്'; ഭാര്യയുടെ ആദ്യചിത്രത്തി… | Boolokam