Lifestyle Desk Last Updated: 16 March 2026, 09:47 PM IST നിരവധി പേരാണ് യുവതിയെ അനുകൂലിച്ച് കമന്റുകളിട്ടത് യുവതി മൊട്ടയടിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ | Photos: instagram.com/kajals_move_ 18 വയസ് തികഞ്ഞാൽ നമ്മുടെ നാട്ടിലെ പെൺകുട്ടികളുടെ തലയ്ക്ക് മുകളിൽ തൂങ്ങുന്ന വാളാണ് വിവാഹം ചെയ്യാനായുള്ള സമ്മർദം. നാട്ടുകാർ മാത്രമല്ല, സ്വന്തം വീട്ടുകാർ പോലും പെൺകുട്ടികളെ, അവർക്ക് സ്വപ്‌നങ്ങളുണ്ടോ എന്ന് ചോദിക്കുക പോലും ചെയ്യാതെ വിവാഹത്തിനായി നിർബന്ധിക്കും. എന്നാൽ ഈ വിവാഹ സമ്മർദത്തിൽ നിന്ന് രക്ഷപ്പെടാൻ അൽപ്പം വിചിത്രമായ മാർഗം സ്വീകരിച്ചിരിക്കുകയാണ് ഒരു പെൺകുട്ടി. To advertise here, ഇൻസ്റ്റഗ്രാമിൽ കാജൽസ് മൂവ് എന്ന യൂസർ നെയിമുള്ള പെൺകുട്ടിയാണ് ഈ സാഹസത്തിന് മുതിർന്നത്. തന്റെ തലമുടി മൊട്ടയടിച്ചുകൊണ്ടാണ് വിവാഹത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടത്. തന്റെ നീണ്ട തലമുടി തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്ന് കാജൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. എന്നാൽ കുടുംബത്തിൽ നിന്നുള്ള നിരന്തരമായ സമ്മർദത്തെ അതിജീവിക്കാൻ തനിക്ക് മറ്റു മാർഗങ്ങളില്ലാത്തതിനാലാണ് ഇത് ചെയ്തതെന്നും അവർ പറഞ്ഞു. വളരെ നിസാരമായി എടുത്ത തീരുമാനമായിരുന്നില്ല മുടി മൊട്ടയടിക്കാനുള്ളതെന്നും യുവതി പറഞ്ഞു. സമൂഹം സൃഷ്ടിച്ച മാനദണ്ഡങ്ങൾ കാരണം വിവാഹം കഴിക്കേണ്ട അവസ്ഥയെ ചെറുക്കാൻ ഫലപ്രദമായ മാർഗമായിരുന്നു ഇതെന്നും അവർ കൂട്ടിച്ചേർത്തു. മൊട്ടയടിച്ച തന്നെ തുറിച്ച് നോക്കുന്നവർക്കെതിരെയും കാജൽ തുറന്നടിച്ചു. ഇങ്ങനെ തുറിച്ച് നോക്കാൻ മാത്രം താനെന്താണ് ചെയ്തത്? പുരുഷന്മാർ ഇതുപോലെ രൂപമാറ്റം വരുത്തിയാൽ അവരോട് ആരും ഇങ്ങനെ പെരുമാറാറില്ലല്ലോ എന്നും യുവതി ചോദിച്ചു. നിരവധി പേരാണ് കാജലിനെ അനുകൂലിച്ച് കമന്റുകളിട്ടത്. 'സ്ത്രീകൾ അവരവർക്കായി നിലകൊള്ളുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു, ശക്തമായി തുടരുക' എന്നാണ് ഒരാൾ കുറിച്ചത്. 'സഹതാപമല്ല, നിന്നെ കുറിച്ച് അഭിമാനമാണ് തോന്നുന്നത്. സ്വപ്‌നം കണ്ട ജീവിതവുമായി മുന്നോട്ടുപോകുക' മറ്റൊരാൾ കുറിച്ചു. 'നീ ചെയ്തതാണ് ശരി. തലമുടിയേക്കാൾ വിലയേറിയതാണ് സ്വാതന്ത്ര്യം' -ഇതായിരുന്നു മറ്റൊരു കമന്റ്. Content Highlights: An Instagram user named 'Kajals Move' has gained attention for shaving her head as a symbolic and practical act to escape constant pressure from her family to get married. She expressed that while her hair was dear to her, her independence was more valuable, highlighting the struggles women face regarding forced marital expectations. Published: 16 Mar 2026, 09:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'സ്വാതന്ത്ര്യമാണ് വലുത്'; വിവാഹത്തിനായുള്ള സമ്മർദത്തിൽ നിന്ന് രക്ഷപ്പെടാൻ തല മൊട്ടയടിച്ച് യുവതി
M
MathrubhumiSource Link
about 2 months ago