'ഹേയ്… നിങ്ങൾ ഞങ്ങളുടെ പൈലറ്റിനെ കണ്ടോ?'; യുഎസിനെ പരിഹസിച്ച് ഇറാൻ, അന്ത്യശാസനവുമായി ട്രംപ്

'ഹേയ്… നിങ്ങൾ ഞങ്ങളുടെ പൈലറ്റിനെ കണ്ടോ?'; യുഎസിനെ പരിഹസിച്ച് ഇറാൻ, അന്ത്യശാസനവുമായി ട്രംപ്

M
MathrubhumiSource Link
വാഷിങ്ടൺ: 48 മണിക്കൂറിനകം യു.എസുമായി സമാധാനക്കരാറുണ്ടാക്കിയില്ലെങ്കിൽ നരകം പെയ്തിറങ്ങുമെന്ന് ഇറാന് അന്ത്യശാസനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് തുറക്കാൻ ഇറാന് നീട്ടിനൽകിയ സമയപരിധി തിങ്കളാഴ്ച(ഏപ്രിൽ ആറ്) അവസാനിക്കാനിരിക്കേയാണ് മുന്നറിയിപ്പ്. ഇറാൻ വെടിവെച്ചിട്ട യു.എസ്. വിമാനത്തിൽനിന്ന് താഴേക്ക് ചാടിയ വൈമാനികനായി ഇറാന്റെയും യു.എസിന്റെയും സൈന്യങ്ങൾ തിരച്ചിൽ തുടരവേയാണ് പ്രസ്താവന. കരാറുണ്ടാക്കിയില്ലെങ്കിൽ ബോംബിട്ട് ഇറാനെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്ന് നേരത്തേ ട്രംപ് ഭീഷണിമുഴക്കിയിരുന്നു. To advertise here, അതേസമയം, ഇറാനിൽ ഭരണകൂടമാറ്റമെന്ന് പറഞ്ഞ് യുദ്ധം തുടങ്ങിയവരിപ്പോൾ ഹേയ്, നിങ്ങൾ ഞങ്ങളുടെ പൈലറ്റിനെ കണ്ടോ എന്നുള്ളതിലേക്ക് പുരോഗമിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ്‌ ഖാലിബാഫ് പരിഹസിച്ചു. ഇറാന്റെ നാവിക-വ്യോമ സേനകളെ തരിത്തുതകർപ്പണമാക്കിയെന്നും യു.എസ്. യുദ്ധം ജയിക്കാറായെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീമ്പുപറയുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള കനത്തപ്രഹരം. വിമാനം വെടിവെച്ചിട്ടത് ഇറാനുമായുള്ള നയതന്ത്രചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു. അതിനിടെ റഷ്യയുടെ സഹായത്തോടെ നിർമിച്ച ഇറാന്റെ പ്രധാന ആണവനിലയമായ ബുഷെഹർ ശനിയാഴ്ച യു.എസും ഇസ്രയേലും ചേർന്നാക്രമിച്ചു. ഇവിടെ ഒരു സൈനികൻ മരിച്ചു. 198 തൊഴിലാളികളെ ഒഴിപ്പിച്ചു. നിലയത്തെ നിരന്തരം ആക്രമിക്കുന്നത് ആണവച്ചോർച്ച ഉണ്ടാകാനിടയാക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. അത് ഇറാനെ മാത്രമല്ല ജി.സി.സി. രാഷ്ട്രങ്ങളിലെ ജനതയെയും തകർത്തുകളയുമെന്നും പറഞ്ഞു. കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കടുത്താണ് ബുഷഹെർ. അതിനിടെ ബഹ്ൈറൻ തീരത്ത് ഇസ്രയേലുമായി ബന്ധമുള്ള വാണിജ്യക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് കോർ പറഞ്ഞു. ഖലീഫ് ബിൻ സൽമാൻ തുറമുഖത്തിനുസമീപത്തുവെച്ച് എം.എസ്.എസി. ഇഷൈക എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇറാന്റെ ആക്രമണത്തിൽ ബഹ്‌റൈനിൽ നാലുപേർക്ക് പരിക്കേറ്റു. ഇസ്രയേൽ ആക്രമണത്തിൽ ലെബനനിലെ ടൈറിൽ ആശുപത്രി തകർന്നു. ഇറാന്റെ ഖുസെസ്താൻ പ്രവിശ്യയിലുള്ള പെട്രോകെമിക്കൽ പ്ലാന്റിനുനേരേയും സിമന്റ് ശാലയ്ക്കുനേരേയും ആക്രമണമുണ്ടായി. യു.എ.ഇ.യിലെ ഗ്യാസ് കോംപ്ലക്സിനുസമീപത്തുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഈജിപ്ഷ്യൻ പൗരൻ കൊല്ലപ്പെട്ടു. ഡ്രോണേറ്റ് കെട്ടിടത്തിന് തീപിടിച്ചു. ഇറാനിയൻ ഡ്രോൺ നിർവീര്യമാക്കുന്നതിനിടെ അവശിഷ്ടം വീണ് യു.എസ്. ടെക് സ്ഥാപനമായ ഒറാക്കിളിന്റെ ദുബായിലെ കെട്ടിടത്തിന് കേടുപറ്റി. ഇറാനെതിരേയുള്ള ആക്രമണം നിർത്തിയില്ലെങ്കിൽ 17 യു.എസ്. കമ്പനികളുടെ മേഖലയിലെ ഓഫീസുകൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പുൽകിയിരുന്നു. ഇറാനിൽനിന്ന് വെള്ളി-ശനി ദിവസങ്ങളിൽ ഇസ്രയേലിലേക്കും കനത്ത ആക്രമണമുണ്ടായി. ഇന്റർസെപ്റ്റർ മിസൈലുകൾ വീണ് വീടുകൾക്കും കാറുകൾക്കും കേടുപറ്റി. ടെൽ അവീവിലെ സൈന്യത്തിന്റെ റേഡിയോ സ്റ്റേഷനും തകർന്നു. ഇറാനിലെ പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലം തകർന്നു പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ, ഇറാനിലെ ‘ബി1’ പാലം യു.എസ്.-ഇസ്രയേൽ സംയുക്തബോംബാക്രമണത്തിൽ തകർന്നു. ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 95 പേർക്ക് പരിക്കേറ്റു. ടെഹ്‌റാനെയും കരാജിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ദേശീയപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി എത്തിയ ഇറാൻകാരായ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. പണിപൂർത്തിയാകാത്ത ബി-1 പാലത്തിന് 447 അടിയാണ് ഉയരം. ബുഷെഹർ ആണവകേന്ദ്രം ലക്ഷ്യമിട്ടും ശനിയാഴ്ച യു.എസ്.-ഇസ്രയേൽ ആക്രമണമുണ്ടായി. മെലോണി പശ്ചിമേഷ്യയിൽ യുദ്ധം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ അപ്രതീക്ഷിത പശ്ചിമേഷ്യൻ പര്യടനത്തിനായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സൗദി അറേബ്യയിലെത്തി. ഖത്തറും യു.എ.ഇ.യും സന്ദർശിക്കും. Content Highlights: President Trump issues 48-hour ultimatum to Iran regarding peace negotiations., Bushehr nuclear power plant damaged in US-Israel joint operation., Widespread attacks across Bahrain, UAE, and Israel involving drones and missiles., Destruction of the B1 bridge in Iran resulting in civilian casualties., Italian PM Meloni initiates emergency diplomatic tour in the Middle East. Published: 05 Apr 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഹേയ്… നിങ്ങൾ ഞങ്ങളുടെ പൈലറ്റിനെ കണ്ടോ?'; യുഎസിനെ പരിഹസിച്ച… | Boolokam