10 കിലോ കിഴിവ് വേണമെന്ന് മില്ലുകാർ: പ്രതിസന്ധിയിൽ കർഷകർ

10 കിലോ കിഴിവ് വേണമെന്ന് മില്ലുകാർ: പ്രതിസന്ധിയിൽ കർഷകർ

M
MathrubhumiSource Link
നീലംപേരൂർ : പാടശേഖരങ്ങളിൽ നെല്ല് കൊയ്ത് കൂട്ടിയതോടെ നെഞ്ചിൽ തീയുമായിട്ടാണ് കർഷകർ ഓരോദിവസവും തള്ളിനീക്കുന്നത്. കൊുയ്തകൂട്ടിയ നെല്ല് എന്ന് സംരഭിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. To advertise here, സർക്കാർ പ്രതിനിധികൾ സപ്ലൈകോ പ്രതിനിധികളുമായി ചർച്ചചെയ്ത് മില്ലുകാരുമായി ധാരണയാകേണ്ട സമയം കഴിഞ്ഞിട്ടും ഇതിനുള്ള ചർച്ചകൾപോലും തുടങ്ങിയിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. ഇതിനിടെ സ്വകാര്യമില്ലുകാർ ക്വിന്റലിന് പത്തുകിലോ കിഴിവ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് കർഷകർ പറയുന്നത്. അപ്രതീക്ഷമായെത്തുന്ന മഴ കർഷകർക്ക് ഇരുട്ടടിയാകും. പാടത്ത് കൂട്ടിയിട്ട നെല്ല് കിളിർക്കുന്നതിന് ഇത് കാരണമാകും. ഇതിനൊപ്പംതന്നെ നെൽക്കൂനകൾക്ക് അടിയിൽ ഈർപ്പം കെട്ടുകയുംചെയ്യും. ഇതെല്ലാം മില്ലുകാർക്ക് കിഴിവ് കൂടുതൽ കൊടുക്കുന്നതിനും വില കുറയ്ക്കുന്നതിനും വഴിയൊരുക്കും. ഇതിനിടെയാണ് പാടത്തെത്തുന്ന കൊയ്ത്ത് യന്ത്രങ്ങൾ അമിതകൂലി ഈടാക്കുന്നതും. നെൽകൃഷിക്കിറങ്ങിയാൽ ഒരോവർഷവും കടം കൂടുന്നതല്ലാതെ ലാഭമില്ലെന്നാണ് വാലടിയിലെ കർഷകനായ ജോസ് തോമസ് പറയുന്നത്. Published: 14 Mar 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

10 കിലോ കിഴിവ് വേണമെന്ന് മില്ലുകാർ: പ്രതിസന്ധിയിൽ കർഷകർ — M… | Boolokam