10 വർഷമായി കെ.എസ്.ആർ.ടി.സി.യിൽ നിയമനമില്ലെന്ന് പി.എസ്.സി.

10 വർഷമായി കെ.എസ്.ആർ.ടി.സി.യിൽ നിയമനമില്ലെന്ന് പി.എസ്.സി.

M
MathrubhumiSource Link
തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷത്തിനിടെ കെ.എസ്.ആർ.ടി.സി.യിൽ പി.എസ്.സി. നിയമനങ്ങൾ നടന്നിട്ടില്ലെന്ന് വിവരാവകാശ രേഖ. 2016 മേയ് 25-നുശേഷം 2026 ജനുവരി 31വരെ റിസർവ് ഡ്രൈവർ ഉൾപ്പെടെ ആറ് തസ്തികകളിലേക്ക് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിയമനം നടന്നിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം പി.എസ്.സി. നൽകിയ മറുപടി. To advertise here, ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ 2017-ലും 2021-ലും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്റ്റോർ ഇഷ്യുവർ തസ്തികയിൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും പരീക്ഷ നടത്തിയിട്ടില്ല. അതേസമയം 2011മുതൽ 2015വരെ യു.ഡി.എഫ്. ഭരണകാലത്ത് 14,034 ഒഴിവുകൾ നികത്തിയെന്നും പി.എസ്.സി. വ്യക്തമാക്കുന്നു. റിസർവ് കണ്ടക്ടർ(9300), റിസർവ് ഡ്രൈവർ(3974), ജൂനിയർ അസിസ്റ്റന്റ് (667), അസിസ്റ്റന്റ് സ്റ്റോർ കീപ്പർ (48), സ്റ്റോർ ഇഷ്യുവർ (45) എന്നിങ്ങനെയാണ് ഈ കാലയളവിൽ നൽകിയ നിയമന ശുപാർശകളുടെ എണ്ണം. സേവ് യൂണിവേഴ്സിറ്റി കാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറിനാണ് പി.എസ്.സി. വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയത്. കെ.എസ്.ആർ.ടി.സി.യിൽ പി.എസ്.സി. നിയമനങ്ങളിൽ സമ്പൂർണ നിരോധനം നിലനിൽക്കുമ്പോൾ 'സ്വിഫ്റ്റി'ൽ പിൻവാതിലിലൂടെ വ്യാപകമായി താത്കാലിക നിയമനങ്ങൾ നടത്തുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി കാംപെയ്ൻ കമ്മിറ്റി ആരോപിച്ചു. പരിശീലനവും പരിചയക്കുറവുമുള്ള ഡ്രൈവർമാരെ നിയമിച്ചതോടെ അപകടം വർധിച്ചതായും വാഹനങ്ങളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടക്കാത്തതുകാരണം ബസുകൾക്കു തീപിടിക്കുന്നുണ്ടെന്നുമാണ് മറ്റൊരു ആരോപണം. കെ.ബി. ഗണേഷ്‌കുമാർ ഗതാഗതമന്ത്രിയായ ശേഷം ഇലക്ട്രിക് ബസുകൾ ഒഴിവാക്കുന്ന നയമാണ് സ്വീകരിച്ചത്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ മറ്റു സംസ്ഥാനങ്ങൾ ഡീസൽ ബസുകൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമ്പോഴാണിത്. പുതിയ ഡീസൽ ബസുകൾക്ക് പരിപാലനച്ചെലവ് കൂടുതലാണെന്നും സേവ് യൂണിവേഴ്സിറ്റി കാംപെയ്ൻ കമ്മിറ്റി ആരോപിച്ചു. Content Highlights: Zero PSC appointments in KSRTC between 2016 and 2026., RTI reveals notifications issued but no final recruitment conducted., Allegations of backdoor appointments via KSRTC Swift., Concerns regarding operational safety and bus maintenance., Policy shift away from electric buses under current leadership. Published: 02 Apr 2026, 07:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!