100 കോടി ക്ലബ്ബിൽ രാജകീയ എൻട്രിയുമായി പാപ്പനും പിള്ളേരും; ഏഴുദിനംകൊണ്ട് 101 കോടി കളക്ഷനുമായി ‘ആട് 3’

100 കോടി ക്ലബ്ബിൽ രാജകീയ എൻട്രിയുമായി പാപ്പനും പിള്ളേരും; ഏഴുദിനംകൊണ്ട് 101 കോടി കളക്ഷനുമായി ‘ആട് 3’

M
MathrubhumiSource Link
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' ആഗോള ബോക്‌സ് ഓഫീസിൽ 101 കോടി കളക്ഷൻ നേടി മെഗാബ്ലോക്ക്ബസ്റ്റർ വിജയം. 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള ചിത്രമാണ് 'ആട് 3'. റിലീസ് ചെയ്ത് ഏഴുദിനംകൊണ്ടാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, നസ്ലിൻ, കല്യാണി പ്രിയദർശൻ, നിവിൻ പോളി എന്നിവർക്ക് ശേഷം 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന മലയാള താരമായി മാറിയിരിക്കുകയാണ് ഇതിലൂടെ ജയസൂര്യ. To advertise here, ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ 'ആട് 3' വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് 'ആട് 3' പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്'. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെയും ഏറ്റവും വലിയ ആഗോള ഗ്രോസർ ആണ്. ബ്ലോക്ക്ബസ്റ്റർ കളക്ഷൻ നേടി വിജയകുതിപ്പ് തുടരുന്ന ചിത്രം ആദ്യ അഞ്ചുദിനംകൊണ്ടുതന്നെ 90 കോടിയോളമാണ് ആഗോള ഗ്രോസ് നേടിയത്. ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ വിദേശത്തും കൂടുതൽ സ്‌ക്രീനുകൾ ചിത്രത്തിനായി കൂട്ടിച്ചേർത്തിരുന്നു. ഓരോദിനവും കേരളത്തിലും കൂടുതൽ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കപെടുന്ന ചിത്രത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ കേരളത്തിൽ നെഞ്ചോട് ചേർക്കുന്നത്. ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് തുടരുന്ന ചിത്രം, ലോകം മുഴുവൻ നിറഞ്ഞ സദസുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഏറ്റവും വലിയ ആദ്യവീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ മോഹൻലാൽ നായകനായ 'എമ്പുരാന്' (175 + കോടി) ശേഷം രണ്ടാമതെത്താൻ 'ആട് 3'-ക്ക് കഴിഞ്ഞിരുന്നു. കേരളത്തിൽനിന്ന് മാത്രം ഇതിനോടകം 35 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിനുപുറത്ത് ഗൾഫ് മാർക്കറ്റിൽനിന്ന് മാത്രം ചിത്രം 50 കോടിയിൽ കൂടുതൽ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാ ഗ്രോസും ആഗോള ഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായും മാറി. ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡാണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഗംഭീരതിയേറ്റർ അനുഭവമാക്കി മാറ്റുന്നുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനയ് ബാബു, ഛായാഗ്രഹണം: അഖിൽ ജോർജ്, മ്യൂസിക്, ഒറിജിനൽ തീം: ഷാൻ റഹ്‌മാൻ, പശ്ചാത്തല സംഗീതം, ന്യൂ തീം: ഡോൺ വിൻസെന്റ്, എഡിറ്റർ: ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, മേക്കപ്പ്: റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ: വിഷ്ണു ഭരതൻ, വിഎഫ്എക്‌സ് ഡയറക്ടർ: ജിഷ്ണു ആർ. ദേവ്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത റെക്കോർഡ്സ്), വരികൾ: മനു മഞ്ജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്: പ്രേംനാഥ്, റോബിൻ വർഗീസ്, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ് കളർ ഹബ്, കളറിസ്റ്റ്: ഷണ്മുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി: വിഷ്ണു എസ്. രാജൻ, ടൈറ്റിൽ ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ: എയ്‌സ്‌തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

100 കോടി ക്ലബ്ബിൽ രാജകീയ എൻട്രിയുമായി പാപ്പനും പിള്ളേരും; ഏ… | Boolokam