കുറുപ്പംപടി : സ്വർണവും പണവും കവർന്ന ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. അസം മൊറിഗാൺ മൊയ്‌റാബറിയിൽ റെക്കിബുൽ ഹുസൈൻ (24) എന്നയാളിനെയാണ് അസമിൽനിന്ന് കുറുപ്പുംപടി പോലീസ് പിടികൂടിയത്. രായമംഗലം കൂട്ടുമഠം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ 11 പവൻ സ്വർണവും 15,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. To advertise here, പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിനുശേഷം ഇയാൾ അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. അന്വേഷണസംഘം അസമിൽ എത്തിയെങ്കിലും പിടികൂടുക ദുഷ്കരമായിരുന്നു. വേഷം മാറി താമസിച്ച് രഹസ്യമായി നടത്തിയ ഓപ്പറേഷനിൽ ഗ്രാമത്തിലുള്ള വീട് വളഞ്ഞു. പ്രതി ഓടി തീവണ്ടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് തീവണ്ടിയിൽ കയറിയ പോലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. മോഷ്ടാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന ചെയിൻ, വളകൾ, സ്റ്റഡുകൾ, കമ്മലുകൾ, ആഭരണങ്ങളുടെ ചെറിയ ഭാഗങ്ങൾ എന്നിവ കണ്ടെടുത്തു. എ.എസ്.പി. ഹാർദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി. രാജേഷ് കുമാർ, സബ് ഇൻസ്പെക്ടർ ബി.എം. ചിത്തുജി, സീനിയർ സി.പി.ഒ.മാരായ ശ്രീജിത്ത് രവി, അരുൺ കെ. കരുൺ, സി.പി.ഒ. എം.ആർ. രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. Published: 05 May 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

11 പവൻ സ്വർണവും പണവും കവർന്ന പ്രതിയെ പിടികൂടി
M
MathrubhumiSource Link
about 4 hours ago