മിക്കതും പ്രണയബന്ധങ്ങൾ To advertise here, മുംബൈ : 13 വർഷത്തിനിടെ മഹാരാഷ്ട്രയിൽ കാണാതായ 91,000-ത്തിലധികം പെൺകുട്ടികളെ കണ്ടെത്തി അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നിയമസഭയിൽ പറഞ്ഞു. ട്രാക്കിങ് സംവിധാനങ്ങളിൽ ഉണ്ടായ പുരോഗതി ഇത് എടുത്തുകാണിക്കുന്നു. പെൺകുട്ടികളെ കാണാതായ കേസുകളിൽ ഏകദേശം 60 ശതമാനവും പ്രണയബന്ധങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കാണാതായ എല്ലാ കേസുകളും തട്ടിക്കൊണ്ടുപോകൽ കുറ്റമായി കണക്കാക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശങ്ങൾ പോലീസിന്റെ അന്വേഷണത്തെയും ശക്തിപ്പെടുത്തി. സർക്കാർ പ്രത്യേക സെല്ലുകൾക്കുതന്നെ രൂപംനൽകി. 2012 ജനുവരി മുതൽ 2025 ഡിസംബർ വരെ ആകെ 1,37,211 ആൺകുട്ടികളെയും പെൺകുട്ടികളെയും കാണാതായി. അതിൽ 1,31,737 പേരെ കണ്ടെത്തി. കാണാതായ ഏകദേശം 95,000 പെൺകുട്ടികളിൽ 91,000-ത്തിലധികം പേരെ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടിനൽകി ഫഡ്നവിസ് പറഞ്ഞു. കേസുകളുടെ വിശകലനം സൂചിപ്പിക്കുന്നത് 56.86 ശതമാനം പെൺകുട്ടികളും പ്രണയബന്ധങ്ങൾമൂലമാണ് വീട് വിട്ടിറങ്ങിയത്. 21.38 ശതമാനം കുടുംബ തർക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാനസിക സമ്മർദം, പഠനം, രോഗം, തട്ടിക്കൊണ്ടുപോകലുകൾ എന്നിവ ഒരു ചെറിയശതമാനം മാത്രമാണ്. Published: 25 Mar 2026, 11:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

13 വർഷത്തിനിടെ കാണാതായ 91,000 പെൺകുട്ടികളെ കണ്ടെത്തി
M
MathrubhumiSource Link
about 2 months ago