ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഭരണകക്ഷിയായ ഡിഎംകെസഖ്യം. കന്നിയങ്കത്തിനിറങ്ങിയ വിജയ് നയിച്ച ടിവികെ കറുത്ത കുതിരയായി 106 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ഡിഎംകെ സഖ്യം 73 സീറ്റിലും എഐഎഡിഎംകെ നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം 55 സീറ്റിലും ലീഡ് ചെയ്യുന്നു. To advertise here, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു. ടിവികെയുടെ വി.എസ്. ബാബുവിനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. 2011 മുതൽ സ്റ്റാലിൻ വിജയിച്ചുവന്ന മണ്ഡലമായിരുന്നു ഇത്. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക് തിരുവള്ളിക്കെനി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നുണ്ട്. ടിവികെയുടെ സെൽവമാണ് തൊട്ടുപിന്നിൽ. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. 234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഭരണകക്ഷിയായ ഡിഎംകെ അസാധാരണ പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഭരണത്തുടർച്ച പ്രതീക്ഷിച്ചായിരുന്നു മുന്നണി പോരാട്ടത്തിനിറങ്ങിയത്. വാരിക്കോരി നൽകിയ ക്ഷേമപദ്ധതികൾ തുണയ്ക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ ആ പ്രതീക്ഷ അസ്ഥാനത്തായി. 164 സീറ്റുകളിലാണ് ഇക്കുറി ഡിഎംകെ മത്സരിച്ചത്. കോൺഗ്രസ് 28 സീറ്റുകളിലും ജനവിധി തേടി. അതേസമയം എഐഎഡിഎംകെ 167 സീറ്റിലും സഖ്യകക്ഷിയായ ബിജെപി 27 സീറ്റിലും മത്സരിച്ചു. പരമ്പരാഗത സഖ്യകക്ഷികളായ കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയവരുൾപ്പെട്ട മുന്നണിയിലേക്ക് പ്രേമലതാ വിജയകാന്തിന്റെ ഡിഎംഡികെയെ എത്തിച്ചതും കമൽഹാസന്റെ മക്കൾ നീതി മയ്യം, എസ്ഡിപിഐ എന്നിവരെ ഉൾപ്പെടുത്തിയതും ഗുണംകാണുമെന്ന സ്റ്റാലിന്റെ കണക്കുകൂട്ടൽ പിഴയ്ക്കുകയായിരുന്നു. ഇരുപതിലേറെ കക്ഷികളുടെ പിന്തുണയുള്ള മുന്നണിക്കായിരുന്നു ഡിഎംകെ നേതൃത്വം നൽകിയത്. ഇതിൽ 13 പാർട്ടികൾ മത്സരരംഗത്തിറങ്ങി. ചില പാർട്ടികൾ മത്സരിച്ചതുപോലും ഡിഎംകെയുടെ ചിഹ്നത്തിലായിരുന്നു. ജയലളിതയുടെ മരണത്തോടെ തകർന്ന എഐഡിഎംകെ, ബിജെപിയുമായി ചേർന്ന് എൻഡിഎ സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടി നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പാർട്ടിയെ ദുർബലമാക്കുന്ന കാഴ്ചകൾ ഇക്കഴിഞ്ഞ കാലത്ത് കാണാൻ കഴിഞ്ഞിരുന്നു. പനീർസെൽവം,വികെ ശശികല, ടിടിവി ദിനകരൻ തുടങ്ങിയ നേതാക്കളെ പുറത്താക്കി വിമതശല്യത്തെ തുടച്ചുനീക്കാൻ എടപ്പാടി ശ്രമിച്ചെങ്കിലും അത്ര കണ്ട് വിജയം കണ്ടില്ല. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടതോടെ മുതിർന്ന നേതാവ് സെങ്കോട്ടയ്യൻ നേരെ പോയത് ടിവികെയിലേക്കായിരുന്നു. Content Highlights: TVK leads with more than 100 seats in the 2026 assembly elections., Chief Minister MK Stalin defeated in his stronghold, Kolathur., DMK alliance suffers a major setback despite welfare schemes., AIADMK-led NDA alliance leads in seats., Udhayanidhi Stalin leads in Chepauk-Thiruvallikeni. Published: 04 May 2026, 05:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

134 സീറ്റിൽ ലീഡ് ചെയ്ത് വിജയിന്റെ TVK, കൊളത്തൂരിൽ സ്റ്റാലിന് വൻതോൽവി; തമിഴ്‌നാട് കാത്തുവെച്ചതെന്ത്
M
MathrubhumiSource Link
about 3 hours ago
