14-ാം നൂറ്റാണ്ടിലെ സംഗമഗ്രാമ മാധവ ഗണിത പരമ്പരയെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു

14-ാം നൂറ്റാണ്ടിലെ സംഗമഗ്രാമ മാധവ ഗണിത പരമ്പരയെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു

M
MathrubhumiSource Link
ഗണിത ലോകത്തിന് നിർണ്ണായകമായ സംഭാവനകൾ നൽകിയ മാധവ സ്‌ക്കൂൾ ഓഫ് അസ്‌ട്രോണമി ആൻഡ് മാത്തമറ്റിക്‌സിനെക്കുറിച്ച്  ഡോക്യുമെന്ററി ചിത്രമൊരുങ്ങുന്നു. 14-ാം നൂറ്റാണ്ടിൽ ജീവിച്ച സംഗമഗ്രാമമാധവനും ശിഷ്യ - പ്രശിഷ്യരുമടങ്ങുന്ന പരമ്പരയെക്കുറിച്ചാണ് ചിത്രം. ബാംഗ്ലൂർ ആസ്ഥാനമായ ചാണക്യ യൂണിവേഴ്‌സിറ്റി നിർമ്മിക്കുന്ന ഈ ഒരു മണിക്കൂർ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നിരവധി ദേശീയ അന്തർദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ നേടിയ വിനോദ് മങ്കരയാണ്. 'പാസേജ് ടു ഇൻഫിനിറ്റി' എന്നാണ് ഈ ഇംഗ്ലീഷ് ചിത്രത്തിന്റെ പേര്. To advertise here, ന്യൂട്ടൻ, ലെബ്‌നീറ്റസ്, ഗ്രിഗറി എന്നി പാശ്ചാത്യ ശാസ്ത്രജ്ഞർക്കും മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പ് പൈ,അനന്തശ്രേണി, കാൽക്കുലസ് എന്നിവ നിർവചിച്ച ഗണിത ശാസ്ത്രകാരനാണ് സംഗമഗ്രാമ മാധവൻ. മാധവനു ശേഷം, പരമേശ്വരൻ, നീലകണ്ഠ സോമയാജി, ജ്യേഷ്ടദേവൻ, അച്ചുത പിഷാരടി, ശങ്കരവാരിയർ, ശങ്കരവർമ്മൻ തുടങ്ങി നിരവധി ജ്യോതിശാസ്ത്ര വിശാരതരുടെ സംഭാവനകൾ ചിത്രത്തിൽ കടന്നുവരുന്നു. ഇന്ത്യയൊട്ടുക്കും ചിതറിക്കിടക്കുന്ന ഇവരുടെ താളിയോല ഗ്രന്ഥങ്ങളുടെ ക്രോഡീകരണവും ചിത്രം നിർവഹിക്കും. നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്ത്യയിൽ നിന്നും ശാസ്ത്ര വിവരങ്ങൾ കടൽ കടന്നുപോയോ എന്ന അന്വേഷണവും ചിത്രം അന്വേഷിക്കുന്നു. പ്രാചീന ഇന്ത്യൻ ഗണിത- ജ്യോതിശാസ്ത്ര വിഷയങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിക്കുകയും അതേക്കുറിച്ച് ഗ്രന്ഥങ്ങകളെഴുതുകയും ചെയ്ത ഡോ. ജോർജ് ഗീവർഗ്ഗീസ്, കെ.വി. ശർമ്മ ഫൗണ്ടേഷൻ സാരഥി ഡോ. ശ്രീനിവാസൻ, ഡോ. രാഘവവാരിയർ, രാജൻ ഗുരുക്കൾ തുടങ്ങിയ പ്രഗത്ഭർ ചിത്രത്തിൽ പങ്കെടുക്കും. ഐ.എസ് ആർ. ഒ മുൻ ചെയർമാനും ചാണക്യ യൂണിവേഴ്‌സിറ്റി ചാൻസിലറുമായ ഡോ. എസ്. സോമനാഥ് ചിത്രം അവതരിപ്പിക്കും. ലണ്ടനിലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിൽ നിക്ഷിപ്തമായ മാധവപരമ്പരയുടെ അപൂർവ രേഖകൾ ചിത്രത്തിന്റെ ഭാഗമാകും. വിനോദ് മങ്കരയുടെ 700-ാം ഡോക്യുമെന്ററി ചിത്രമാണിത്. ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. Content Highlights: New one-hour documentary titled 'Passage to Infinity' directed by Vinod Mankara., Highlights contributions of Sangamagrama Madhava and the Kerala School of Astronomy., Features rare palm-leaf manuscripts and research from Royal Asiatic Society., Includes expert insights from Dr. George Gheverghese Joseph and Dr. S. Somanath., Explores the historical transmission of Indian mathematical knowledge to the West. Published: 16 Mar 2026, 01:48 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

14-ാം നൂറ്റാണ്ടിലെ സംഗമഗ്രാമ മാധവ ഗണിത പരമ്പരയെക്കുറിച്ച് ഡ… | Boolokam