തിരുവനന്തപുരം: രാജ്യത്തെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റിവരയ്ക്കാൻ കേന്ദ്രസർക്കാർ ഒരുക്കം തുടങ്ങിയതോടെ ഒരുകാര്യം ഉറപ്പായി. കേരളത്തിൽ ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ 140 എന്ന സംഖ്യയ്ക്ക് രാഷ്ട്രീയമാന്ത്രികത നഷ്ടപ്പെടും. 2031-ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എത്ര നിയോജകമണ്ഡലങ്ങളുണ്ടാവും എന്നറിയാൻ സെൻസസിനുശേഷം മണ്ഡല പുനർനിർണയംവരെ കാത്തിരിക്കേണ്ടിവരും. To advertise here, പാർലമെന്റ് മണ്ഡലങ്ങളും അതനുസരിച്ച് നിയമസഭാ നിയോജകമണ്ഡലങ്ങളും മണ്ഡലപുനർനിർണയത്തിൽ മാറും. ജനസംഖ്യാവളർച്ച കുറഞ്ഞ സംസ്ഥാനങ്ങളിൽ പാർലമെന്റ് മണ്ഡലങ്ങൾ കുറയുമെന്ന് ആശങ്ക ഉയർന്നിരുന്നെങ്കിലും അത്തരം ആശങ്കകൾ വേണ്ടെന്നാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ 20-ഉം നിയമസഭാ നിയോജകമണ്ഡലങ്ങൾ 140-ഉം ആയിട്ട് അരനൂറ്റാണ്ടാവുന്നു. 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി 140 അംഗങ്ങളെ തിരഞ്ഞെടുത്തത്. 1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ 114 മണ്ഡലങ്ങളായിരുന്നു. ഇതിൽ 12 എണ്ണം ദ്വയാംഗ മണ്ഡലങ്ങളായതിനാൽ 126 അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. 1961-ലെ പുനർനിർണയത്തിൽ മണ്ഡലങ്ങളുടെ എണ്ണം 133 ആയി ഉയർന്നു. 2008-ൽ വീണ്ടും പുനർനിർണയം പൂർത്തിയായെങ്കിലും മണ്ഡലങ്ങളുടെ അതിർത്തികൾ മാറിയതല്ലാതെ എണ്ണത്തിൽ മാറ്റമുണ്ടായില്ല. വരാനിരിക്കുന്ന പുനർനിർണയം സംബന്ധിച്ചും ഒട്ടേറെ അഭ്യൂഹങ്ങളുണ്ട്. ജനസംഖ്യ കണക്കാക്കി മണ്ഡലങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം മൂന്നിലൊന്ന് സ്ത്രീസംവരണംകൂടിയാകുമ്പോൾ ഇന്ത്യയിൽ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം 543-ൽനിന്ന് 816 വരെയാകുമെന്നാണ് കണക്കാക്കുന്നത്. ജനസംഖ്യ 2.13 കോടിയായിരുന്നപ്പോഴാണ് കേരളത്തിൽ 140 മണ്ഡലങ്ങൾ നിശ്ചയിച്ചത്. 2011-ലെ ജനസംഖ്യ 3.34 കോടിയാണ്. അടുത്ത സെൻസസ് വരാനിരിക്കുന്നതേയുള്ളൂ. വരുന്ന പുനർനിർണയത്തിൽ കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ 30-ഉം നിയമസഭാ മണ്ഡലങ്ങൾ 210 വരെയും ആയേക്കാം. Content Highlights: The number of assembly constituencies in Kerala is expected to increase from 140 Published: 06 Apr 2026, 09:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

140-ന്റെ മാന്ത്രികതയ്ക്ക് അവസാന വോട്ട്? പുതിയ സെൻസസിൽ നിയമസഭാ മണ്ഡലങ്ങൾ 210 വരെയായേക്കും
M
MathrubhumiSource Link
about 1 month ago