വാഷിങ്ടൺ: നിലവിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎസ് മുന്നോട്ടുവെച്ച പതിനഞ്ചിന നിർദേശങ്ങളിൽ മിക്കവയും ഇറാൻ അംഗീകരിച്ചതായി അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ വിഷയത്തിൽ പാകിസ്താനാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. To advertise here, ഇറാൻ തങ്ങളുടെ ആവശ്യങ്ങൾ ഏറെക്കുറെ അംഗീകരിച്ചതായി ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് സൂചിപ്പിച്ചു. ചർച്ചകൾ പുരോഗമിക്കുമ്പോൾ മറ്റ് ചില കാര്യങ്ങളിലും യുഎസ് സമ്മർദ്ദം ചെലുത്തിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചർച്ചകൾ നേരിട്ടും പരോക്ഷമായും നടന്നതായി പ്രസിഡന്റ് പറഞ്ഞു. വളരെ നല്ല കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ടെന്നും പ്രധാന വിഷയങ്ങളിൽ അർഥവത്തായ പുരോഗതിയുണ്ടെന്നും പ്രതിബദ്ധതയുടെ സൂചനയായി ഇറാൻ വലിയ അളവിൽ എണ്ണയും നൽകിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. "അവർ ഞങ്ങൾക്ക് 10 വലിയ കപ്പൽ നിറയെ എണ്ണ നൽകി," ട്രംപ് പറഞ്ഞു, നേരത്തെ വമ്പൻ സമ്മാനം എന്ന് വിശേഷിപ്പിച്ചതിനെ പരാമർശിച്ചായിരുന്നു ഇത്. ഇതിനുപുറമെ 20 എണ്ണക്കപ്പലുകൾ കൂടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തിങ്കളാഴ്ച മുതൽ ഇവ നീങ്ങാൻ തുടങ്ങുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. "അവർ വിഷയം ഗൗരവമായി കാണുന്നുവെന്ന് തെളിയിക്കാൻ വേണ്ടി മാത്രം," ട്രംപ് അഭിപ്രായപ്പെട്ടു. നിലവിൽ, യുഎസിന്റെ 15 ഇനങ്ങളുടെ പദ്ധതിയുടെ പൂർണ്ണമായ രേഖ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. മൂന്ന് വിശാലമായ ആവശ്യങ്ങളടങ്ങിയ ഒരു പദ്ധതിയാണിതെന്ന് നിരവധി റിപ്പോർട്ടുകൾ പറയുന്നു. ഈ നിർദ്ദേശം 2025-ലെ ഒരു പദ്ധതിയുടെ പുനരുജ്ജീവിപ്പിക്കപ്പെട്ട പതിപ്പാണെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ ആണവ പരിപാടി നിർത്തലാക്കുന്നതിലാണ് പ്രാരംഭമായി പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാൻ്റെ ആണവശേഷി പൂർണ്ണമായും നിർത്തലാക്കുക, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുക, സമ്പുഷ്ടീകരിച്ച പദാർഥങ്ങൾ കൈമാറുക, നഥാൻസ്, ഫോർഡോ, ഇസ്ഫഹാൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ അടയ്ക്കുക, അന്താരാഷ്ട്ര പരിശോധനകൾക്ക് പൂർണ്ണ അനുമതി നൽകുക എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നതായി ദ ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു പ്രധാന ആവശ്യം, ഇറാൻ മേഖലകളിലെ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നതും ആയുധങ്ങൾ നൽകുന്നതും അവസാനിപ്പിക്കുക എന്നതാണ്. ഇത് ഹിസ്ബുള്ള, ഹൂതികൾ പോലുള്ള ഇറാൻ്റെ പ്രാദേശിക സ്വാധീനത്തിന് നിർണായകമായ ഗ്രൂപ്പുകളെ ബാധിക്കും. ഹോർമുസ് കടലിടുക്ക് ആഗോള കപ്പൽ ഗതാഗതത്തിനായി തുറന്നിടുക, ചർച്ചകൾക്കായി ഒരു വെടിനിർത്തൽ സമയം (ഏകദേശം ഒരു മാസം) ആരംഭിക്കുക തുടങ്ങിയവയും ഉൾപ്പെടുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പകരമായി, യുഎസ് പൂർണ്ണമായ ഉപരോധങ്ങളിൽ നിന്നുള്ള ആശ്വാസം, യുഎസിന്റെ മേൽനോട്ടത്തിലുള്ള ഒരു സിവിൽ ആണവ പരിപാടിയ്ക്ക് പിന്തുണ, സ്നാപ്ബാക്ക് ഉപരോധ സംവിധാനം നീക്കം ചെയ്യൽ എന്നിവ യുഎസ് വാഗ്ദാനം ചെയ്യുന്നതായാണ് മണി കൺട്രോളിന്റെ റിപ്പോർട്ടിലുള്ളത്. Content Highlights: US President Donald Trump claims that Iran has accepted “most" of a 15-point proposal. The plan targets Iran's nuclear enrichment and regional military funding., US offers potential sanctions relief in exchange for compliance. Published: 30 Mar 2026, 10:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

15 ഇന പദ്ധതി ഇറാൻ അംഗീകരിച്ചതായി ട്രംപ്, ‘10 കപ്പൽ നിറയെ എണ്ണ തന്നു, 20 കപ്പൽ കൂടി തരാമെന്ന് പറഞ്ഞു’
M
MathrubhumiSource Link
about 1 month ago