മനാമ: ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ ബഹ്‌റൈൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും സാംസ്‌കാരിക പ്രവർത്തകനുമായ രാജീവ് നാവായിക്കുളത്തിന് പ്രവാസി വെൽഫെയർ ബഹ്‌റൈൻ യാത്രയയപ്പ് നൽകി. പ്രവാസി വെൽഫെയറിന്റെ രൂപീകരണ കാലം മുതൽ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം അറിയപ്പെടുന്ന കവിയും നാടക രചയിതാവുമാണ്. To advertise here, കഴിഞ്ഞ 15 വർഷമായി ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക-സേവന മേഖലകളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. രാജീവിന്റെ നിസ്വാർത്ഥമായ സേവനങ്ങളെയും പ്രവാസ ലോകത്തെ അദ്ദേഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളെയും ചടങ്ങിൽ പങ്കെടുത്തവർ മാതൃകാപരമെന്ന് വിശേഷിപ്പിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിമിഷങ്ങൾ കോർത്തിണക്കിയ ചടങ്ങിൽ നിരവധി സഹപ്രവർത്തകർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി സ്വാഗതം ആശംസിച്ചു. ബദറുദ്ദീൻ പൂവാർ, മുഹമ്മദലി സി.എം, ഷരീഫ് കായണ്ണ, ഇർഷാദ് കോട്ടയം, ഷാഹുൽ ഹമീദ് വെന്നിയൂർ, ലത്തീഫ് കടമേരി, അക്ബർ ഷാ, അഡ്വ. ഷഫ്‌ന തയ്യിബ്, സാജിർ ഇരിക്കൂർ, മൊയ്തു തിരുവള്ളൂർ, അനസ് കാഞ്ഞിരപ്പള്ളി, സഞ്ജു സാനു, അബ്ദുല്ല കുറ്റ്യാടി, ജിജി മുജീബ്, സബീന ഖാദർ, സുമയ്യ ഇർഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ രാജീവ് നാവായിക്കുളം തന്റെ ദീർഘകാല പ്രവാസാനുഭവങ്ങളും സംഘടനയോടും സഹപ്രവർത്തകരോടുമുള്ള നന്ദിയും പങ്കുവെച്ചു.

15 വർഷത്തെ പ്രവാസത്തിന് വിരാമം; രാജീവ് നാവായിക്കുളത്തിന് പ്രവാസി വെൽഫെയർ ബഹ്‌റൈൻ യാത്രയയപ്പ് നൽകി
M
MathrubhumiSource Link
21 days ago