ത മിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്ന വിജയ്, പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ സാമ്പദ്യമുൾപ്പടെയുള്ള വിവരങ്ങൾ ശ്രദ്ധനേടുകയാണ്. തന്റെ സമ്പാദ്യത്തെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. To advertise here, വരുമാനവും ആസ്തികളും 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 184.53 കോടി രൂപയാണ് വിജയിയുടെ വരുമാനം. ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയും ഉള്ളതായി സത്യവാങ്മൂലം വ്യക്തമാക്കുന്നു. ഇതോടെ അദ്ദേഹത്തിന്റെ ആകെ ആസ്തി 500 കോടി രൂപയ്ക്ക് മുകളിലാണെന്ന് കാണാം. വിജയിയുടെ ഭാര്യ സംഗീതയുടെ പേരിൽ 15.51 കോടി രൂപയുടെ ജംഗമ ആസ്തിയുണ്ട്. സംഗീതയുടെ കൈവശമുള്ള പണം (1 ലക്ഷം രൂപ), വിവിധ ബാങ്ക് നിക്ഷേപങ്ങൾ (ഏകദേശം 53 ലക്ഷം രൂപയിലധികം), സ്വർണ്ണ-വെള്ളി ആഭരണങ്ങൾ എന്നിവയുടെയെല്ലാം ആകെ തുകയാണിത്. സംഗീതയുടെ പേരിൽ 2.132 കിലോ വെള്ളി ആഭരണങ്ങളും ഏകദേശം രണ്ട് കോടിയിലധികം രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങളും ഉള്ളതായി സത്യവാങ്മൂലം വ്യക്തമാക്കുന്നു ആഡംബര വാഹനങ്ങൾ വാഹനപ്രേമിയായ വിജയിയുടെ പക്കൽ വിലപിടിപ്പുള്ള കാറുകളുടെ ശേഖരമുണ്ട്. BMW 530, ടൊയോട്ട ലക്സസ് 350, ടൊയോട്ട വെൽഫയർ, BMW I7 എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മാരുതി സ്വിഫ്റ്റും ഒരു ടിവിഎസ് എക്സ് എൽ വാഹനവും ഉടമസ്ഥതയിലുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസവും കേസുകളും ചെന്നൈയിലെ ലൊയോള കോളേജിൽ നിന്ന് ബി.എസ്.സി ബിരുദത്തിന് ചേർന്നെങ്കിലും 1992-ൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പത്താം ക്ലാസും പ്ലസ് ടുവും പ്രൈവറ്റ് സ്റ്റഡിയിലൂടെയാണ് അദ്ദേഹം പൂർത്തിയാക്കിയത്. ബാങ്കുകളിലോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലോ യാതൊരുവിധ കടബാധ്യതകളുമില്ല. Content Highlights: Vijay's total assets exceed 500 crore INR., Annual income for 2024-25 reported at 184.53 crore INR., Owns a luxury car collection including BMW and Lexus models., No criminal cases or outstanding financial liabilities reported., Educational details clarified in the official affidavit. Published: 30 Mar 2026, 10:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി, ആഡംബര കാറുകൾ...; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്
M
MathrubhumiSource Link
about 1 month ago