1972-നുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനടുത്തേക്ക്; 50-ലേറെ വർഷത്തെ ഇടവേള എന്തുകൊണ്ട്?

1972-നുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനടുത്തേക്ക്; 50-ലേറെ വർഷത്തെ ഇടവേള എന്തുകൊണ്ട്?

M
MathrubhumiSource Link
ടെക്നോളജി ഡെസ്‌ക് Last Updated: 02 April 2026, 07:25 AM IST അപ്പോളോ ദൗത്യങ്ങള്‍ ഭൗമരാഷ്ട്രീയ മത്സരത്തിന്റെകൂടി ഭാഗമായിരുന്നു. അന്നത്തെ സോവിയറ്റ് യൂണിയനോട് മത്സരിക്കാന്‍ അമേരിക്ക എന്തിനും തയ്യാറായി രംഗത്തിറങ്ങുന്ന കാലഘട്ടമായിരുന്നു അത്. ആര്‍ട്ടമിസ് II ദൗത്യം വിക്ഷേപിച്ചപ്പോള്‍. Photo - AP, AFP ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയത് 1969-ലാണ്. നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനുമാണ് അന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. ചന്ദ്രനിൽ അവസാനമായി മനുഷ്യർ കാലുകുത്തിയതാകട്ടെ 1972-ലും. അതിനുശേഷം അരനൂറ്റാണ്ടിലേറെയുള്ള ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യനെ വഹിക്കുന്ന ഒരു പേടകം ചന്ദ്രനെ ലക്ഷ്യമാക്കി യാത്രതിരിച്ചത്‌. ഇത്തവണ ദൗത്യസംഘം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങില്ല. അതിലും വലിയ ലക്ഷ്യങ്ങളോടെയാണ് നാലംഗ സംഘം യാത്രതിരിച്ചിട്ടുള്ളത്. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കാനുള്ള നീക്കങ്ങളുടെ ആദ്യചിവടുവെപ്പാണ് ആർട്ടിമിസ് II . To advertise here, ആർട്ടിമിസ് പ്രോഗ്രാമിന്റെ ഭാഗമായ നാസയുടെ ആദ്യത്തെ മനുഷ്യൻ ഉൾപ്പെട്ട ദൗത്യമാണിത്. നാല് ബഹിരാകാശ യാത്രികരെ 10 ദിവസത്തെ ദൗത്യത്തിനാണ് അയച്ചത്‌. ഇത് ഭാവിയിലെ ആർട്ടിമിസ് ദൗത്യങ്ങൾക്കുള്ള അടിത്തറ പാകും. ദൗത്യത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾ ചന്ദ്രനിലെയും ചൊവ്വയിലെയും ഭാവിയിലെ സുരക്ഷിതവും കാര്യക്ഷമവുമായ മനുഷ്യ പര്യവേക്ഷണങ്ങൾക്ക് ഊർജം പകരും. ചൊവ്വ ഉൾപ്പെടെയുള്ള മറ്റ് ഗ്രഹങ്ങളിലേക്കുള്ള ഭാവി ദൗത്യങ്ങൾക്കായി ചന്ദ്രനിലെ വാസസ്ഥലങ്ങൾ വികസിപ്പിക്കുന്നതിനടക്കം ഈ ദൗത്യം നിർണായകമാണ്. അതിനിടെ, ഈ രണ്ട് ചന്ദ്രയാത്രകൾക്കിടയിൽ ഇത്രയും വലിയ ഇടവേള ഉണ്ടായതിന്റെ കാരണം എന്താണെന്ന ചോദ്യം ഉയരുന്നുണ്ട്. സാങ്കേതികവിദ്യയുടെ രംഗത്തെ പരിമിതികളല്ല, മറിച്ച് സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ അടക്കമുള്ളവയാണ് ഈ നീണ്ടഇടവേള സൃഷ്ടിച്ചത് എന്നാണ് വിദഗ്ധർ പറയുന്നത്. രാഷ്ട്രീയ മുൻഗണനകളുടെ മാറ്റവും ഇതിന് ഒരു കാരണമായി വിലയിരുത്തപ്പെടുന്നു. അപ്പോളോ കാലഘട്ടത്തിന് ശേഷം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ പര്യവേക്ഷണങ്ങളിലേക്ക് ശാസ്ത്രജ്ഞരുടെ ശ്രദ്ധ മാറുകയും ചെയ്തു. അപ്പോളോ ദൗത്യങ്ങൾ ഭൗമരാഷ്ട്രീയ മത്സരത്തിന്റെകൂടി ഭാഗമായിരുന്നു. അന്നത്തെ സോവിയറ്റ് യൂണിയനോട് മത്സരിക്കാൻ അമേരിക്ക എന്തിനും തയ്യാറായി രംഗത്തിറങ്ങുന്ന കാലഘട്ടമായിരുന്നു അത്. അപകടകരമായ എന്ത് ദൗത്യവും ഏറ്റെടുക്കുന്നതിനും ഭീമമായ ചെലവ് വഹിക്കുന്നതിനും അവർ തയ്യാറായി. എന്നാൽ അമേരിക്ക അതിന്റെ ലക്ഷ്യങ്ങൾ നേടിയതോടെ ഭരണകൂടങ്ങളുടെ മാറിയ മുൻഗണനകളിൽ ചാന്ദ്രദൗത്യം ഇടംപിടിക്കാതെയായി. ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കുമുള്ള പര്യവേക്ഷണങ്ങൾ മന്ദഗതിയിലായി. എന്നാൽ ഇന്ന് ലോക സാഹചര്യങ്ങൾ വീണ്ടും മാറിയിരിക്കുന്നു. ബഹിരാകാശ ഗവേഷണ രംഗത്തെ മത്സരത്തിന്റെ ഭാഗമാകാൻ ഇന്ന് നിരവധി രാജ്യങ്ങളും സ്വകാര്യ കമ്പനികളുമടക്കം രംഗത്തുണ്ട്. അമേരിക്കയും റഷ്യയും മാത്രം ഈ രംഗത്ത് ആധിപത്യം പുലർത്തിയിരുന്ന സാഹചര്യത്തിന് മാറ്റംവന്നു. ചൈനയുമായുള്ള പുതിയ ബഹിരാകാശ മത്സരം ചാന്ദ്ര പര്യവേക്ഷണങ്ങളിലേക്ക് മടങ്ങാൻ അമേരിക്കയെ പ്രേരിപ്പിച്ചു. അപ്പോളോ ദൗത്യത്തിന്റെ പ്രേരക ഘടകങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള മത്സരവും ഉണ്ടായിരുന്നുവെങ്കിൽ ആർട്ടിമിസ് ദൗത്യത്തിന് പിന്നിൽ ദീർഘകാല ലക്ഷ്യങ്ങളാണുള്ളത്. Content Highlights: Artemis II marks the first crewed lunar mission in over five decades., The mission focuses on establishing a permanent human presence on the Moon., Serves as a crucial testing ground for future human missions to Mars., Shift from Cold War-era geopolitical competition to long-term sustainable exploration., Integration of private sector and international partnerships in modern space travel. Published: 02 Apr 2026, 07:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

1972-നുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനടുത്തേക്ക്; 50-ലേറെ വർഷത… | Boolokam