1980 മുതൽ ഇടതുകോട്ട; ലോക്‌സഭയിലും തദ്ദേശത്തിലും യുഡിഎഫിന് വൻ മുന്നേറ്റം;പേരാമ്പ്രയിൽ ഇത്തവണ തീപാറും

1980 മുതൽ ഇടതുകോട്ട; ലോക്‌സഭയിലും തദ്ദേശത്തിലും യുഡിഎഫിന് വൻ മുന്നേറ്റം;പേരാമ്പ്രയിൽ ഇത്തവണ തീപാറും

M
MathrubhumiSource Link
1980 മുതൽ ഇടതുകോട്ടയാണ് പേരാമ്പ്ര. ജില്ലയിലെ ഉറച്ചസീറ്റെന്ന് സി.പി.എം. കണക്കുകൂട്ടുന്ന പ്രദേശം. പക്ഷേ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും മേഖലയിൽ നേടിയ വൻമുന്നേറ്റം യു.ഡി.എഫിന് വിജയപ്രതീക്ഷ നൽകുന്നു. To advertise here, പേരാമ്പ്ര: കാർഷികമേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള മലയോരത്തിന്റെ മണ്ണ് എന്നും വീറുറ്റ രാഷ്ട്രീയപോരാട്ടത്തിന്റെ ചരിത്രമുറങ്ങുന്ന ദേശംകൂടിയാണ്. ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികൾ ഏറ്റുവാങ്ങിയ ഭൂമിക. മണ്ണിനുവേണ്ടിയുള്ള ഒട്ടേറെ കർഷകസമരങ്ങൾക്ക് വേദിയായ ഇടം. 1980 മുതൽ ഇടതുകോട്ടയാണ് പേരാമ്പ്ര മണ്ഡലം. ജില്ലയിലെ ഉറച്ചസീറ്റെന്ന് സി.പി.എം. കണക്കുകൂട്ടുന്ന പ്രദേശം. പക്ഷേ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും മേഖലയിൽ നേടിയ വൻമുന്നേറ്റം യു.ഡി.എഫിന് വിജയപ്രതീക്ഷപകരുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 19,085 വോട്ടിന്റെ ലീഡ് ഷാഫി പറമ്പിലിന് പേരാമ്പ്ര മണ്ഡലപരിധിയിൽ ലഭിച്ചു. തദ്ദേശതിരഞ്ഞെടുപ്പിലും എട്ടായിരത്തിലേറെ വോട്ടിന്റെ മേൽക്കൈ മണ്ഡല പരിധിയിലെ പഞ്ചായത്തുകളിൽനിന്ന് യു.ഡി.എഫിനുണ്ടായി. വർഷങ്ങളായി എൽ.ഡി.എഫ്. കൈവശംവെച്ചിരുന്ന പഞ്ചായത്തുകൾ യു.ഡി.എഫ്. ഇത്തവണ പിടിച്ചെടുത്തു. പത്ത് പഞ്ചായത്തിൽ ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂർ, തുറയൂർ എന്നിങ്ങനെ ആറെണ്ണത്തിലെ ഭരണം യു.ഡി.എഫിനൊപ്പമാണ്. നൊച്ചാട്, മേപ്പയ്യൂർ, അരിക്കുളം, കീഴരിയൂർ എന്നിവയാണ് എൽ.ഡി.എഫിനൊപ്പം. പതിറ്റാണ്ടുകൾക്കുശേഷം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫ്. നേടി. മണ്ഡലത്തിലെ ഈ മാറ്റങ്ങളിലും അടിയൊഴുക്കുകളിലുമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഈ മേഖലയിൽ മുന്നേറ്റമുണ്ടാക്കിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിന് എൽ.ഡി.എഫ്. വിജയിച്ചു എന്നതാണ് അവർക്ക് ആത്മവിശ്വാസം പകരുന്നത്. 13,204 വോട്ടിന്റെ ലീഡ് കെ. മുരളീധരന് പേരാമ്പ്ര നിയമസഭാപരിധിയിൽ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നു. എന്തായാലും ഇരുമുന്നണിയും എല്ലാ അടവും പയറ്റുമ്പോൾ പോരാട്ടത്തിന് വാശിയേറുകയാണ്. മുൻമന്ത്രികൂടിയായ എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ നാലാംതവണ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ മണ്ഡലം നിലനിർത്താമെന്ന കണക്കൂകൂട്ടലിലാണ് എൽ.ഡി.എഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രദേശത്ത് യു.ഡി.എഫ്. നേടിയ മുന്നേറ്റം കണക്കിലെടുത്തുകൂടിയാണ് മാനദണ്ഡങ്ങളിൽ ഇളവുനൽകി തുടർച്ചയായി മൂന്നാംതവണയും ടി.പി.യെ മത്സരരംഗത്തിറക്കിയത്. 2001-ലായിരുന്നു ടി.പി. ഇവിടെ ആദ്യം എം.എൽ.എ.യായത്. യു.ഡി.എഫിൽ എം.എസ്.എഫിലൂടെ വളർന്നുവന്ന യൂത്ത്ലീഗ് സംസ്ഥാനസെക്രട്ടറി ഫാത്തിമ തഹ്ലിയയെ ആണ് യു.ഡി.എഫ്. അങ്കത്തിട്ടിലിറക്കിയത്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായി മികച്ചവിജയംനേടിയശേഷമാണ് നിയമസഭയിലേക്കുള്ള മത്സരത്തിന് ഫാത്തിമയെത്തുന്നത്. പുതിയതലമുറയുടെ പ്രതിനിധിയായി യു.ഡി.എഫ്. ഫാത്തിമയെ ഉയർത്തിക്കാട്ടി വോട്ടുചോദിക്കുമ്പോൾ, ട്രേഡ് യൂണിയൻ നേതാവായും രാഷ്ട്രീയനേതാവായും ജനപ്രതിനിധിയായും ടി.പി.യുടെ പരിചയസമ്പന്നതയാണ് എൽ.ഡി.എഫ്. ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്. എൻ.ഡി.എ.യിൽ ബി.ജെ.പി. കോഴിക്കോട് മേഖലാസെക്രട്ടറി എം. മോഹനനാണ് സ്ഥാനാർഥി. മണ്ഡലത്തിലെ സർവമേഖലയിലെയും വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ്. വോട്ടർമാരെ സമീപിക്കുന്നത്. അതേസമയം, താലൂക്കടക്കം ഇനിയും നടപ്പാകാത്ത കാര്യങ്ങളാണ് യു.ഡി.എഫിന്റെയും എൻ.ഡി.എ.യുടെയും മുഖ്യ പ്രചാരണവിഷയം. യു.ഡി.എഫിനെ തുണച്ചത് രണ്ടുതവണമാത്രം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തുതന്നെ നിലവിൽവന്ന മണ്ഡലമാണ് പേരാമ്പ്ര. രണ്ടുതവണ മാത്രമാണ് മണ്ഡലത്തിൽ യു.ഡി.എഫിന് വിജയിക്കാനായത്. 2011-ൽ രൂപമാറ്റംവന്നെങ്കിലും പേരാമ്പ്രയെന്ന പേര് കൈവിട്ടില്ല. സി.പി.ഐ.യിലെ കുമാരൻ മഠത്തിലായിരുന്നു ആദ്യ എം.എൽ.എ. 1960-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ പി.കെ. നാരായണൻ നമ്പ്യാരോട് കുമാരൻ മഠത്തിലിന് അടിയറവുപറയേണ്ടിവന്നു. 1967-ൽ സി.പി.എമ്മിലെ വി.വി. ദക്ഷിണാമൂർത്തി വിജയിച്ച മണ്ഡലം 1970-ൽ കോൺഗ്രസിലെ മുൻമന്ത്രി ഡോ. കെ.ജി. അടിയോടി മത്സരിച്ചപ്പോൾ യു.ഡി.എഫിനൊപ്പംനിന്നു. അടുത്തതിരഞ്ഞെടുപ്പിലും കേരള കോൺഗ്രസിലെ കെ.സി. ജോസഫിലൂടെ യു.ഡി.എഫിനുതന്നെയായിരുന്നു ജയം. എന്നാൽ, 1980-ൽ വി.വി. ദക്ഷിണാമൂർത്തി വീണ്ടും മത്സരിച്ചതോടെ മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീടങ്ങോട്ട് ഇടതുമുന്നണി മണ്ഡലം വിട്ടുകൊടുത്തിട്ടില്ല. 1982-ലും 1987-ലും സി.പി.എമ്മിലെ എ.കെ. പത്മനാഭനും 1991-ലും 1996-ലും എൻ.കെ. രാധയും 2001-ൽ ടി.പി. രാമകൃഷ്ണനും നിയമസഭയിലെത്തി. 2006-ലും 2011-ലും കെ. കുഞ്ഞമ്മദ് ജയിച്ചുകയറി. 2016-ൽ ടി.പി. രാമകൃഷ്ണന് 4101 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. കഴിഞ്ഞതവണ അത് 22,592 വോട്ടായി കുതിച്ചുയർന്നു. 1977 മുതൽ യു.ഡി.എഫിൽ കേരള കോൺഗ്രസ് മാണി വിഭാഗമാണ് മണ്ഡലത്തിൽ മത്സരിക്കാറുണ്ടായിരുന്നത്. കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്കുമാറിയതോടെ സീറ്റ് മുസ്ലിംലീഗിന് നൽകുകയായിരുന്നു. Content Highlights: Perambra has been an LDF stronghold since 1980., UDF shows significant electoral growth in recent local and Lok Sabha polls., TP Ramakrishnan (LDF) faces Fathima Thahiliya (UDF) in a high-stakes contest Published: 30 Mar 2026, 08:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

1980 മുതൽ ഇടതുകോട്ട; ലോക്‌സഭയിലും തദ്ദേശത്തിലും യുഡിഎഫിന് വ… | Boolokam