2 മിനിറ്റ് വൈകിയതിന് 2 മണിക്കൂർ വെയിലത്ത്‌ നിർത്തി; ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമായ ശിക്ഷ

2 മിനിറ്റ് വൈകിയതിന് 2 മണിക്കൂർ വെയിലത്ത്‌ നിർത്തി; ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമായ ശിക്ഷ

M
MathrubhumiSource Link
ബെംഗളൂരു: യെലഹങ്കയിൽ ശിക്ഷയുടെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർഥിയെ രണ്ടു മണിക്കൂർ വെയിലത്തു നിർത്തിയതായി ആരോപണം. യെലഹങ്കയിലെ അട്ടൂർ ലേഔട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് ക്രൂരമായ ശിക്ഷാരീതി നടപ്പാക്കിയത്. വിവരമറിഞ്ഞ് എത്തിയ കുട്ടിയുടെ മാതാപിതാക്കളോട് സ്‌കൂൾ അധികൃതർ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. To advertise here, സ്‌കൂളിലെത്താൻ രണ്ടു മിനിറ്റ് വൈകിയതിനാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ ശിക്ഷയായി ഏകദേശം രണ്ട് മണിക്കൂറോളം വെയിലത്ത് നിർത്തിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ് സ്‌കൂളിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കൾ സ്‌കൂൾ അധികൃതരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു. ഇതിന് പ്രിൻസിപ്പൽ വളരെ മോശമായ രീതിയിലാണ് തങ്ങളോട് സംസാരിച്ചതെന്ന് ഇവർ പറയുന്നു. ഇതിനുപിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമമായ എക്‌സിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട യെലഹങ്ക ന്യൂ ടൗൺ പോലീസ് നോൺ-കോഗ്‌നിസബിൾ റിപ്പോർട്ട് (NCR) രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തെ വളരെ ഗൗരവത്തോടെയാണ്‌ എടുത്തിട്ടുള്ളതെന്നും കുട്ടികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നത് 2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും പരിചരണവും) നിയമപ്രകാരം ശിക്ഷാർഹമാണെന്നും പോലീസ് വ്യക്തമാക്കി. Content Highlights: 1st standard student was forced to stand in the sun for two hours. The punishment was imposed for a mere two-minute delay in reaching school. Parents faced arrogant behavior from the school principal. Yelahanka police have registered an NCR under the Juvenile Justice Act. Published: 14 Mar 2026, 06:27 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

2 മിനിറ്റ് വൈകിയതിന് 2 മണിക്കൂർ വെയിലത്ത്‌ നിർത്തി; ഒന്നാം… | Boolokam