വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് വൻ സൈനിക സന്നാഹവുമായി അമേരിക്കൻ നാവികസേന. 2,000-ലധികം മറീൻ സൈനികരെ വഹിച്ചുകൊണ്ടുള്ള യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക യുദ്ധക്കപ്പൽ മേഖലയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിന് സമീപം ഇറാനുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. To advertise here, ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായുള്ള 31-ാമത് മറൈൻ എക്‌സ്‌പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,200 സൈനികരാണ് ഈ കപ്പലിലുള്ളത്. കരയിൽനിന്നും കടലിൽനിന്നും ആകാശത്തുനിന്നും ഒരേപോലെ ആക്രമണം നടത്താൻ ശേഷിയുള്ള യൂണിറ്റുകളാണ് ട്രിപ്പോളിക്കൊപ്പമുള്ളത്. പെന്റഗൺ പുറത്തുവിട്ട വിവരമനുസരിച്ച്, ട്രിപ്പോളിക്കൊപ്പം മറ്റ് രണ്ട് അകമ്പടി കപ്പലുകളും സംഘത്തിലുണ്ട്. അമേരിക്ക ക്ലാസ് വിഭാഗത്തിൽപ്പെട്ട ആംഫീബിയസ് ആക്രമണ കപ്പലാണ് (Amphibious assault ship) യുഎസ്എസ് ട്രിപ്പോളി. എഫ്-35 ബി സ്റ്റെൽത്ത് ഫൈറ്ററുകൾ, എംവി-22 ഓസ്‌പ്രേ വിമാനങ്ങൾ, വിവിധതരം ഹെലികോപ്റ്ററുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ള ഇതിനെ ഒരു 'ലൈറ്റ്നിങ് കാരിയർ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഏകദേശം 844 അടി നീളമുള്ള ഈ കപ്പലിന് 45,000 മുതൽ 50,000 ടൺവരെ ഭാരം വഹിക്കാനാകും. വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു പ്ലാറ്റ്ഫോമായാണ് ട്രിപ്പോളിയെ നിർമിച്ചിരിക്കുന്നത്. സൈനിക നീക്കം സജീവമാണെങ്കിലും പശ്ചിമേഷ്യയിലേക്ക് പുതിയ സൈനികരെ അയക്കുന്ന കാര്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിഷേധിച്ചു. 'താൻ സൈനികരെ ഒരിടത്തേക്കും അയക്കുന്നില്ലെന്നും അഥവാ അയക്കുകയാണെങ്കിൽത്തന്നെ അത് വെളിപ്പെടുത്തില്ലെ’ന്നുമാണ് മാർച്ച് 19-ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, നിലവിൽ 50,000-ലധികം അമേരിക്കൻ സൈനികർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ച് 15-ന് ദക്ഷിണ ചൈനാ കടലിലും 16-ന് സിംഗപ്പൂരിന് സമീപവും ദൃശ്യമായ കപ്പൽ ഉടൻതന്നെ പശ്ചിമേഷ്യൻ തീരത്തെത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ സംഘർഷം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. Content Highlights: Deployment of USS Tripoli to the Middle East with 2,200 Marines., Strategic response to increased tensions near the Strait of Hormuz., Capabilities of the 'Lightning Carrier' including F-35B stealth fighters., Contradicting reports regarding US troop movements in the region. Published: 20 Mar 2026, 01:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

2,200 സൈനികരുമായി ഇറാൻ ലക്ഷ്യമിട്ട് യുഎസ്എസ് ട്രിപ്പോളി പുറപ്പെട്ടു, ഇനി കരയുദ്ധമോ?
M
MathrubhumiSource Link
about 2 months ago