കോഴിക്കോട്: ഫ്‌ലാറ്റിൽനിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി പിടിയിൽ. ചേളന്നൂർ പുതിയോട്ടിൽ വീട്ടിൽ മിനിയെ (44) ആണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. To advertise here, എരഞ്ഞിപ്പാലം സ്വദേശിയായ ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലുള്ള സ്‌കൈലൈൻ മെഡോസ് വില്ലയിലെ ഫ്‌ലാറ്റിൽനിന്ന് 50,000 രൂപയും ഓരോ പവൻവീതം തൂക്കംവരുന്ന 20 സ്വർണനാണയങ്ങളുമാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് ഷാഹിദിന്റെ പരാതിയിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ പ്രതി വീട്ടിലെ ജോലിക്കാരിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. നടക്കാവ് പോലീസ് ഇൻസ്‌പെക്ടർ ഷൈനിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കിരൺ, ലിനേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് ശശിധരൻ, രാഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷൈന, സാജിക് എന്നിവർ ചേർന്നാണ് മിനിയെ കോഴിക്കോട്ടുവെച്ച് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. Content Highlights: Arrest of a 44-year-old domestic worker in a theft case., Stolen items include 20 gold coins and 50,000 INR., Incident occurred at a flat in Eranhipalam, Kozhikode., Police investigation led by Nadakkavu station officials in 2026. Published: 02 Apr 2026, 05:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

20 പവന്റെ സ്വർണനാണയങ്ങളും അരലക്ഷംരൂപയും മോഷ്ടിച്ചു, വീട്ടുജോലിക്കാരി അറസ്റ്റിൽ; സംഭവം കോഴിക്കോട്ട്
M
MathrubhumiSource Link
about 1 month ago