20 ലക്ഷം രൂപ വിലവരുന്ന നിരോധിത ചെനീസ് ഡ്രോൺ ആലപ്പുഴയിൽ പിടികൂടി

20 ലക്ഷം രൂപ വിലവരുന്ന നിരോധിത ചെനീസ് ഡ്രോൺ ആലപ്പുഴയിൽ പിടികൂടി

M
MathrubhumiSource Link
ആലപ്പുഴ: ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി ഉപയോഗിച്ചുവന്ന ചൈനീസ് നിർമ്മിത ഡ്രോൺ പോലീസ് പിടികൂടി. അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന ഡ്രോൺ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ഹരിപ്പാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ഡ്രോൺ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ഇത് കൊച്ചിയിലെ കസ്റ്റംസ് (പ്രിവന്റീവ്) വിഭാഗത്തിന് കൈമാറി. To advertise here, കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ, ഇത് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത ഡ്രോണാണെന്ന് സ്ഥിരീകരിച്ചു. 50 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ഈ ഡ്രോണിന് ഏകദേശം 20 ലക്ഷം രൂപ വിപണി വിലമതിക്കും. 1962-ലെ കസ്റ്റംസ് നിയമപ്രകാരം ഇറക്കുമതി നിരോധിക്കപ്പെട്ട ഇനമാണിതെന്നും, ഇതിന്റെ ഉപയോഗത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) പ്രത്യേക അനുമതി ആവശ്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരം ഡ്രോണുകളുടെ ഇറക്കുമതിയും അനധികൃതമായി കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും കേന്ദ്രസർക്കാർ നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമലംഘനം 1962-ലെ കസ്റ്റംസ് നിയമപ്രകാരം ശിക്ഷാർഹമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചു വരികയാണ്. Content Highlights: Seizure of an illegally imported Chinese drone in Haripad., Action initiated based on secret intelligence to the District Police Chief., Case transferred to Kochi Customs (Preventive) for further legal proceedings. Published: 24 Mar 2026, 08:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

20 ലക്ഷം രൂപ വിലവരുന്ന നിരോധിത ചെനീസ് ഡ്രോൺ ആലപ്പുഴയിൽ പിടി… | Boolokam