ബെംഗളൂരു: പ്രഥമ സീസൺ മുതൽ ഐപിഎല്ലിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിന്റെ ഭാഗമാണ് സൂപ്പർ താരം വിരാട് കോലി. 2008 ൽ തുടങ്ങിയ കോലിയുടെ യാത്ര 2026 ലും തുടരുകയാണ്. ഒന്നരപതിറ്റാണ്ടിനിപ്പുറം ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായും കോലി മാറി. ഇപ്പോഴിതാ ആദ്യ സീസണിന് മുന്നോടിയായി കോലിയെ ഡൽഹി ഡയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ടീമിലെടുക്കാതിരുന്നത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. കോലിക്ക് പകരം പ്രദീപ് സാംഗ്‌വാനെയാണ് ഡൽഹി തട്ടകത്തിലെത്തിച്ചതെന്നും അതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്നും സെവാഗ് പറയുന്നു. To advertise here, ടീം കോംബിനേഷൻ കാരണമാണ് അന്ന് കോലിയെ ഒഴിവാക്കി സാംഗ്‌വാനെ ടീമിലെടുത്തതെന്നാണ് സെവാഗിന്റെ പക്ഷം. ടീമിൽ ഒട്ടേറെ ബാറ്റർമാരുണ്ടായിരുന്നതായും അതേസമയം ബൗളർമാർ കുറവായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതിനാൽ കോലിയെപ്പോലെ മറ്റൊരു ബാറ്ററെ ടീമിലേക്ക് പരിഗണിക്കാനായില്ലെന്നും ബൗളറായ സാംഗ്‌വാനെ ടീമിൽ ഉൾപ്പെടുത്തിയെന്നും സെവാഗ് കൂട്ടിച്ചേർത്തു. ഡൽഹി ഡെയർഡെവിൾസിൽ 2008-ലെ പ്രഥമ ഐപിഎൽ സീസണിൽ, തിലകരത്നെ ദിൽഷനൊപ്പം ശിഖർ ധവാനും നമ്മുടെ ടീമിലുണ്ടായിരുന്നു. ഇരുവരും ഓപ്പണർമാരായിരുന്നു, പക്ഷെ ഗൗതം ഗംഭീറും ഞാനും ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്നതിനാൽ ഞങ്ങൾ അവരെ മൂന്നാം നമ്പറിലും അഞ്ചാം നമ്പറിലും കളിപ്പിച്ചു. മനോജ് തിവാരി നാലാമനായിരുന്നു. അതിനാൽ തന്നെ ടീമിൽ ഒട്ടേറെ ടോപ് ഓർഡർ ബാറ്റർമാരുണ്ടായിരുന്നു. അവരെ എല്ലാവരെയും ബാറ്റിങ് നിരയിൽ ഉൾപ്പെടുത്തുന്നത് ബുദ്ധിമുട്ടായിരുന്നു. - സെവാഗ് ജിയോ ഹോട്ട് സ്റ്റാറിലെ ഒരു പരിപാടിയിൽ പറഞ്ഞു. അന്ന് വിരാട് കോലി മൂന്നാമതോ നാലാമതോ ആണ് ബാറ്റ് ചെയ്തിരുന്നത്. അതിനാൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ഞങ്ങൾക്ക് ഇടമുണ്ടായിരുന്നില്ല. ഞങ്ങൾക്ക് ഒരു ബൗളറെ ആവശ്യമുണ്ടായിരുന്നു. അങ്ങനെ കോലിക്ക് പകരം പ്രദീപ് സാംഗ്‌വാനെ ടീമിലെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. - അദ്ദേഹം വ്യക്തമാക്കി. പ്രഥമ ഐപിഎൽ സീസണിന് മുന്നോടിയായി നടന്ന ലേലത്തിൽ 12 ലക്ഷം രൂപയ്ക്കാണ് കോലിയെ ആർസിബി റാഞ്ചിയത്. പിന്നീട് ടീമിന്റെ നെടുംതൂണായി കോലി മാറി. 272 മത്സരങ്ങളിൽ നിന്നായി 8889 റൺസാണ് കോലിയുടെ സമ്പാദ്യം. എട്ട് സെഞ്ചുറികളും 65 അർധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. 2026 സീസണിലും മിന്നും ഫോമിലാണ് താരം. അഞ്ച് മത്സരങ്ങളിൽ നിന്ന് 228 റൺസുമായി കോലി റൺവേട്ടക്കാരിൽ തലപ്പത്താണ്. Content Highlights: Virender Sehwag reveals Delhi Capitals chose Pradeep Sangwan over Virat Kohli in 2008., The decision was driven by team balance needs for bowlers over top-order batters., Delhi already had established top-order hitters like Gambhir, Sehwag, and Dhawan., Virat Kohli has since become an RCB legend with 8889 runs in 272 matches., Kohli continues his dominant form in the 2026 IPL season, currently leading the run charts. Published: 17 Apr 2026, 02:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

2008-ൽ ഡൽഹി കോലിക്ക് പകരം സാംഗ്‌വാനെ ടീമിലെടുത്തതെന്തിന്?; കാരണം വ്യക്തമാക്കി സെവാഗ്
M
MathrubhumiSource Link
23 days ago