ടെക്‌നോളജി ഡെസ്‌ക് Last Updated: 19 March 2026, 09:57 AM IST സെന്‍സര്‍ഷിപ്പ് ആശങ്കകള്‍ അടക്കമുള്ളവയെ തുടര്‍ന്നായിരുന്നു ചൈനയില്‍നിന്നുള്ള ഗൂഗിളിന്റെ പിന്മാറ്റം. നിലവില്‍ ഗൂഗിള്‍ സെര്‍ച്ച്, ജിമെയില്‍, യുട്യൂബ്, മാപ്‌സ്, പ്ലേസ്റ്റോര്‍ എന്നിവയൊന്നും ചൈനയില്‍ ലഭ്യമല്ല. 1. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ 2. പ്രതീകാത്മകചിത്രം | Photo - AP, AI ചൈനയിൽനിന്ന് 2010-ൽ പിന്മാറിയ ഗൂഗിൾ നീണ്ട 15 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ രാജ്യത്തെ കമ്പനികളുമായി സഹകരിക്കാനൊരുങ്ങുന്നു. സെൻസർഷിപ്പ് ആശങ്കകൾ അടക്കമുള്ളവയെ തുടർന്നായിരുന്നു ചൈനയിൽനിന്നുള്ള ഗൂഗിളിന്റെ പിന്മാറ്റം. നിലവിൽ ഗൂഗിൾ സെർച്ച്, ജിമെയിൽ, യുട്യൂബ്, മാപ്‌സ്, പ്ലേസ്റ്റോർ എന്നിവയൊന്നും ചൈനയിൽ ലഭ്യമല്ല. എന്നാൽ നിർമിതബുദ്ധി (എഐ) രംഗത്തെ വർധിച്ചുവരുന്ന ഹാർഡ്‌വെയർ ആവശ്യങ്ങളടക്കം പരിഗണിച്ച് ചൈനീസ് കമ്പനികളുമായി ഗൂഗിൾ സഹകരിക്കാൻ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. To advertise here, ഗൂഗിളിന്റെ സംഘം ചൈന സന്ദർശിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയുടെ തായ്വാൻ ഓപ്പറേഷൻസ് ടീമാണ് സന്ദർശനം നടത്തിയത്. ലിക്വിഡ് കൂളിങ് ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനികളുമായി ഗൂഗിൾ ചർച്ചകൾ നടത്തുന്നു എന്നാണ് സൂചനകൾ. ഇത്തരം സംവിധാനങ്ങളുടെ ലഭ്യതക്കുറവാകാം ചൈനീസ് കമ്പനികളെത്തന്നെ ആശ്രയിക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിന് പിന്നിൽ എന്നാണ് വിലയിരുത്തൽ. എൻവികൂൾ എന്ന കമ്പനിയുമായാണ് ഗൂഗിൾ ടീം ചർച്ച നടത്തിയത്. മറ്റൊരു കമ്പനിയുമായും ആശയവിനിമയം നടത്താൻ കമ്പനി ശ്രമിക്കുന്നുണ്ട്. എഐ വർക്ക് ലോഡുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എഐ ഡാറ്റാ സെന്ററുകളിലെ ഹൈ ഡെൻസിറ്റി കമ്പ്യൂട്ടിങ് ഉത്പാദിപ്പിക്കുന്ന ചൂട് പരമ്പരാവത എയർ കൂളിംഗ് സംവിധാനങ്ങൾക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ലിക്വിഡ് കൂളിങ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് കമ്പനികൾ കണക്കാക്കുന്നു. എഐ സെർവർ ലിക്വിഡ് കൂളിങ് സംവിധാനങ്ങൾക്കുള്ള ആഗോള വിപണി 2026-ൽ 17 ബില്യൺ ഡോളറായി കുതിച്ചുയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ഇത് 8.9 ബില്യൺ ഡോളറായിരുന്നു. എൻവിഡിയയുടെയും കസ്റ്റം എഐ ചിപ്പുകൾ വിന്യസിക്കുന്ന ക്ലൗഡ് പ്രൊവൈഡർമാരടക്കം ഇതിനെ ആശ്രയിക്കേണ്ടിവരും. കൂളിങ് രംഗത്ത് പ്രവർത്തിക്കുന്ന ഷെൻഷെൻ ആസ്ഥാനമായ കമ്പനിയാണ് എൻവികൂൾ. യുഎസ്-ചൈന വ്യാപാരയുദ്ധം നിലനിൽക്കുമ്പോഴും ആഗോള എഐ ഇൻഫ്രാസ്ട്രക്ചറിൽ ചൈനയുടെ പങ്ക് വർധിച്ചുവരുന്നു എന്നതിന്റെ സൂചനയാണ് ഗൂഗിളിന്റെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് കമ്പനികൾ ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യയിൽ കാര്യമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ചൈനയിലെ വമ്പൻ ഡാറ്റാ സെന്റർ പ്രോജക്റ്റുകളുടെ പ്രവർത്തനം ഊർജിതമാക്കാനും ചെലവ് കുറയ്ക്കാനും ഈ മുന്നേറ്റം സഹായിച്ചിട്ടുണ്ട്. Content Highlights: Google is sourcing liquid cooling components from Chinese firms to support AI data centers., Traditional air cooling is insufficient for high-density AI computing workloads., The global AI liquid cooling market is projected to reach $17 billion by 2026., Shenzhen-based Envicool is developing custom cooling units for Google's specifications. Published: 19 Mar 2026, 09:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

2010-ൽ പിന്മാറി; ഗൂഗിൾ സംഘം 15 വർഷത്തിനുശേഷം വീണ്ടും ചൈനയിൽ, നീക്കത്തിന് പിന്നിൽ AI
M
MathrubhumiSource Link
about 2 months ago