2016-ൽ CPM-ൽ ചേർന്ന BJP നേതാവ് പാർട്ടി വിട്ടു; വീണയെ തോൽപിക്കാൻ ശങ്കരന്റെ ശ്രമമെന്ന് ആരോപണം

2016-ൽ CPM-ൽ ചേർന്ന BJP നേതാവ് പാർട്ടി വിട്ടു; വീണയെ തോൽപിക്കാൻ ശങ്കരന്റെ ശ്രമമെന്ന് ആരോപണം

M
MathrubhumiSource Link
പത്തനംതിട്ട: പത്തുവർഷം മുമ്പ് സി.പി.എമ്മിൽ ചേർന്ന ബി.ജെ.പി. മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ.ജി. ഉണ്ണികൃഷ്ണൻ പാർട്ടി വിട്ടു. മറ്റു പാർട്ടികളിൽനിന്നെത്തുന്നവരെ സി.പി.എം. ചേർത്തുനിർത്തുന്നില്ലെന്നും മനംമടുത്താണ് പുറത്തുപോകുന്നതെന്നും ഉണ്ണികൃഷ്ണൻ മാതൃഭൂമിയോട് പറഞ്ഞു. To advertise here, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ഓമല്ലൂർ ശങ്കരനെതിരേ രൂക്ഷമായ ആരോപണങ്ങളും ഉണ്ണികൃഷ്ണൻ ഉയർത്തുന്നുണ്ട്. ആറൻമുള മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി വീണാ ജോർജിനെ തോൽപ്പിക്കാൻ ഓമല്ലൂർ ശങ്കരൻ ചരടുവലിക്കുന്നതായുള്ള ആരോപണമാണ് അതിൽ പ്രധാനം. ആറൻമുള മണ്ഡലത്തിൽ സീറ്റിനായി ശ്രമിച്ച ശങ്കരൻ അതു കിട്ടാത്തതിന്റെ കാരണക്കാരി വീണയാണെന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നുണ്ട്. പ്രാദേശിക തലത്തിൽ പാർട്ടി പ്രവർത്തനത്തിൽനിന്ന് പ്രവർത്തകരെ പിൻവലിക്കാൻ നേതൃത്വം നൽകുന്നതായും ഉണ്ണിക്കൃഷ്ണൻ ആരോപിക്കുന്നു. പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് കാണിച്ച് ഉണ്ണിക്കൃഷ്ണൻ കത്തു നൽകിയിട്ടുണ്ട്. 2016-ലാണ് ഉണ്ണിക്കൃഷ്ണൻ ബി.ജെ.പി. വിട്ട് സി.പി.എമ്മിലെത്തിയത്. 2000-ൽ ബിജെപി ജില്ലാ സെക്രട്ടറി, 2003 -ൽ ജില്ലാ പ്രസിഡന്റ് തുടർന്ന് ആറു വർഷം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നയാളാണ്. സംസ്ഥാന നേതൃത്വത്തിൽ അന്നുണ്ടായിരുന്ന ചിലരുമായുള്ള അഭിപ്രായവ്യത്യാസമാണ് ബി.ജെ.പി. വിടുന്നതിലേക്ക് നയിച്ചത്. 2017-ൽ വീണാജോർജ്, പീലിപ്പോസ് തോമസ് എന്നിവർക്കൊപ്പമാണ് ഉണ്ണിക്കൃഷ്ണനേയും സി.പി.എം . ഏരിയാക്കമ്മിറ്റിയിലെടുത്തത്. എന്നാൽ ഏരിയാ യോഗങ്ങളിലും പാർട്ടിയുടെ മറ്റു കമ്മിറ്റികളിലും അവഹേളനമാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു. 2019-ൽ ഏരിയകമ്മിറ്റിയിൽനിന്ന് രാജി വെച്ചിരുന്നു. തുടർന്ന് മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്കു വേണ്ടിയുള്ള കമ്മിഷന്റെ അംഗമായി സംസ്ഥാന സർക്കാർ അദ്ദേഹത്തെ നിയമിച്ചിരുന്നു. 2021-ൽ അതിന്റെ കാലാവധി കഴിഞ്ഞ ശേഷം ഓമല്ലൂർ പൈവള്ളി ഭാഗം ബ്രാഞ്ചിൽ അംഗമായി തുടരുകയായിരുന്നു. വിളിച്ചാൽ മാത്രം പാർട്ടി പ്രവർത്തനം എന്ന നിലയിലായിരുന്നു കുറച്ചുനാളായുള്ള ശൈലി. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങിയതുമില്ല. സി.പി.എം. വിട്ടെങ്കിലും ഏതെങ്കിലും പാർട്ടിയിൽ ചർേന്ന് പ്രവർത്തിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് എ.ജി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. Content Highlights: Former BJP District President G. Unnikrishnan resigns from CPM after 10 years., Allegations of internal sabotage against CPM leader Omalloor Sankaran regarding Veena George's election., Claims of neglect and lack of integration for leaders joining from other parties., Unnikrishnan confirms no immediate plans to join another political party. Published: 28 Mar 2026, 11:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

2016-ൽ CPM-ൽ ചേർന്ന BJP നേതാവ് പാർട്ടി വിട്ടു; വീണയെ തോൽപിക… | Boolokam