2027-ൽ ജി20 ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ; ഭാവിപദ്ധതികൾ വിശദീകരിച്ച് വി. നാരായണൻ

2027-ൽ ജി20 ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ; ഭാവിപദ്ധതികൾ വിശദീകരിച്ച് വി. നാരായണൻ

കാലാവസ്ഥാ പഠനം, വായുമലിനീകരണം, കാലാവസ്ഥാ നിരീക്ഷണം എന്നിവയ്ക്കായി രൂപകല്പന ചെയ്ത ജി20 ഉപഗ്രഹം 2027-ൽ വിക്ഷേപിച്ചേക്കുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ പറഞ്ഞു. ശനിയാഴ്ച എൻജിനീയറിങ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യയിൽ ഡി.ആർ.ഡി.ഒ, ഐ.എസ്.ആർ.ഒ, എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, "നിലവിൽ ജി20 രാജ്യങ്ങൾക്കുവേണ്ടിയുള്ള ഒരു ജി20 ഉപഗ്രഹത്തിന്റെ ജോലികളിലാണ് ഞങ്ങൾ. ഇന്ത്യയാണ് ഇതിന് നേതൃത്വം നൽകുന്നത്. 2027-ഓടെ ഇത് വിക്ഷേപിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്," അദ്ദേഹം പറഞ്ഞു. ഒറ്റ റോക്കറ്റ് ഉപയോഗിച്ച് കൂട്ടിയിടികളൊന്നുമില്ലാതെ നൂറിലധികം ഉപഗ്രഹങ്ങൾ - കൃത്യമായി പറഞ്ഞാൽ 104 ഉപഗ്രഹങ്ങൾ - വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കുന്ന ആദ്യ രാജ്യം ഇന്ത്യയാണെന്നും ഡോ. നാരായണൻ പറഞ്ഞു. 34 രാജ്യങ്ങളിൽനിന്നുള്ള 433 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത് ഉൾപ്പെടെ നിരവധി വാണിജ്യ ദൗത്യങ്ങൾ ഐ.എസ്.ആർ.ഒ. നിർവഹിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഒരു വാണിജ്യ ഉപഗ്രഹമായിരുന്നുവെന്നും ഐ.എസ്.ആർ.ഒ. മേധാവി കൂട്ടിച്ചേർത്തു. "2040-ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഐ.എസ്.ആർ.ഒ. ഇത് യാഥാർഥ്യമാക്കാൻ കഴിഞ്ഞാൽ വിക്ഷേപണ സാങ്കേതികവിദ്യ, ഉപഗ്രഹ സാങ്കേതികവിദ്യ, ആപ്ലിക്കേഷൻ ഏരിയ, മനുഷ്യ ബഹിരാകാശയാത്ര പ്രോഗ്രാം എന്നിവയിൽ മറ്റേതൊരു ബഹിരാകാശ രാജ്യത്തിനൊപ്പവും നാം എത്തും. വികസിത ഭാരതം-2047 ലക്ഷ്യമാക്കിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്," അദ്ദേഹം പറഞ്ഞു. ആഴക്കടൽ ദൗത്യത്തിനായുള്ള (Deep Ocean Mission) സമുദ്രയാൻ പദ്ധതിക്കായി 100 മില്ലിമീറ്റർ കനവും 2.2 മീറ്റർ വ്യാസവുമുള്ള ടൈറ്റാനിയം പേടകം നിർമിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ.എസ്.ആർ.ഒ. പറഞ്ഞു. Content Highlights: ISRO Chairman V Narayanan announced that India will lead the launch of a G20 satellite for climate and pollution monitoring by 2027, while also confirming goals for a manned moon mission by 2040 and the ongoing development of the Samudrayaan titanium sphere. Published: 18 Apr 2026, 10:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

2027-ൽ ജി20 ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ; ഭാവിപദ്ധ… | Boolokam