റിയാദ് : 22വർഷത്തോളം പ്രവാസ ജീവിതം നയിച്ച കേളി ഉമ്മുൽഹമാം ഏരിയ മുറുജ് യൂണിറ്റ് നിർവാഹക സമിതി അംഗം റാഫിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ ബിൻലാദിൻ കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന റാഫി തൃശ്ശൂർ മതിലകം സ്വദേശിയാണ്. To advertise here, യൂണിറ്റ് പ്രസിഡന്റ് അബ്ദുസലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ആക്ടിംഗ് സെക്രട്ടറി കരീം അമ്പലപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയ രക്ഷാധികാരി അംഗങ്ങളായ മൻസൂർ, ജാഫർസാദിഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അഷ്‌റഫ് എംപി, അക്ബർ അലി, നസീർ എം എന്നിവരും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി വിപീഷ് രാജ് ഉപഹാരം നൽകി. സെക്രട്ടറി സ്വാഗതവും റാഫി യാത്രയയപ്പിന് നന്ദിയും പറഞ്ഞു. Content Highlights: riyadh keli sent off Published: 20 Apr 2026, 11:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

22വർഷത്തെ പ്രവാസം; റാഫിക്ക് കേളി യാത്രയയപ്പ് നൽകി
M
MathrubhumiSource Link
19 days ago