23 സീറ്റിൽ ത്രികോണപോരാട്ടം, പത്തിടത്ത് വിജയിക്കാനാകുമെന്ന് ബിജെപി വിലയിരുത്തൽ; ഇന്ന് മഹാസമ്പർക്കം

23 സീറ്റിൽ ത്രികോണപോരാട്ടം, പത്തിടത്ത് വിജയിക്കാനാകുമെന്ന് ബിജെപി വിലയിരുത്തൽ; ഇന്ന് മഹാസമ്പർക്കം

M
MathrubhumiSource Link
കൊല്ലം: തിരഞ്ഞെടുപ്പിന്റെ അവസാനദിവസങ്ങളിൽ എൻ.ഡി.എ. പ്രവർത്തനം നിഷ്‌ക്രിയമാകരുതെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. നിശ്ശബ്ദപ്രചാരണ ദിവസം ‘മഹാസമ്പർക്കം’ എന്ന പേരിൽ പരമാവധി വീടുകൾ കയറാനാണ് പറഞ്ഞിരിക്കുന്നത്. ട്വന്റി-ട്വന്റി, ബി.ഡി.ജെ.എസ്. തുടങ്ങിയ കക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ബി.ജെ.പി. പ്രവർത്തകർ നിർജീവമാണെന്നു പരാതിയുയർന്നിരുന്നു. ഈ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധകൊടുത്ത് സ്ക്വാഡ് പ്രവർത്തനം നടത്താൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ വികസനപദ്ധതികളും ശബരിമല സ്വർണക്കൊള്ളയുമായിരിക്കും പ്രധാന പ്രചാരണവിഷയങ്ങൾ. To advertise here, കേരളത്തിൽ 23 മണ്ഡലങ്ങളിൽ ശക്തമായ ത്രികോണമത്സരം നടക്കുന്നുണ്ടെന്നും വിജയസാധ്യതയുണ്ടെന്നുമാണ് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിൽ പത്തിടങ്ങളിൽ ജയിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് പ്രചാരണത്തിനു നേതൃത്വംകൊടുക്കാനെത്തിയ നേതാക്കൾ നൽകിയ റിപ്പോർട്ടുകൾ പ്രകാരമാണ് ഈ വിലയിരുത്തൽ. ഇത്തവണ രണ്ടു മുന്നണികൾക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും തങ്ങൾക്ക് നിർണായകശക്തിയാകാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ബി.ജെ.പി.. വോട്ടുവിഹിതം ഉയർത്തുകയെന്ന ലക്ഷ്യവും ‘മഹാസമ്പർക്ക’ത്തിനുണ്ട്. സഖ്യകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വോട്ടു കുറഞ്ഞാൽ എൻ.ഡി.എ.യുടെ വോട്ടുവിഹിതം കുത്തനെ ഇടിയാനുള്ള സാധ്യത ബി.ജെ.പി. മുന്നിൽക്കാണുന്നുണ്ട്. ഇത് സഖ്യകക്ഷികൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ‘സീറ്റുകൾ ലഭിക്കാതെ വോട്ടുവിഹിതം വർധിപ്പിച്ചിട്ടു കാര്യമില്ലെ’ന്ന നിർദേശവും ബി.ജെ.പി. നേതൃത്വം താഴെത്തട്ടിലേക്കു നൽകി. ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സംഘപരിവാർ സംഘടനകളെയെല്ലാം ചേർത്തുള്ള ‘മഹാസമ്പർക്ക’മാണ് ആസൂത്രണംചെയ്തിരിക്കുന്നത്. Content Highlights: BJP central leadership mandates door-to-door 'Maha Samparkam' for the final phase of 2026 elections., Focus on 23 constituencies with strong triangular contests, targeting at least 10 wins., Central development schemes and Sabarimala issues identified as primary campaign themes., Strategy to prevent vote share decline in constituencies where alliance partners are contesting. Published: 08 Apr 2026, 07:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

23 സീറ്റിൽ ത്രികോണപോരാട്ടം, പത്തിടത്ത് വിജയിക്കാനാകുമെന്ന്… | Boolokam