മൂവി ഡെസ്ക് Last Updated: 20 March 2026, 08:03 AM IST 'സ്പൈഡർമാൻ: നോ വേ ഹോം' എന്ന ചിത്രത്തിലെ സംഭവങ്ങൾക്ക് നാല് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് ഈ പുതിയ ചിത്രം പറയുന്നത്. സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിൽനിന്ന് | സ്ക്രീൻഗ്രാബ് പു റത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 71.8 കോടി കാഴ്ചക്കാരെ നേടി ആഗോളതലത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' എന്ന ചിത്രത്തിന്റെ ട്രെയിലർ. സോണി പിക്ചേഴ്സാണ് ട്രെയിലർ പുറത്തിറക്കിയത്. ഇതോടെ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിലർ ലോഞ്ച് എന്ന ബഹുമതി ഈ ചിത്രത്തിന് സ്വന്തമായി. To advertise here, മുൻപ് പല വമ്പൻ ചിത്രങ്ങളും സ്ഥാപിച്ച റെക്കോർഡുകളെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് സ്പൈഡർമാന്റെ ഈ കുതിപ്പ്. 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' എന്ന ചിത്രം ഒരു ദിവസം കൊണ്ട് നേടിയ 365 മില്യൺ കാഴ്‌ചകളുടെ റെക്കോർഡാണ് ബ്രാൻഡ് ന്യൂ ഡേ തകർത്തത്. റിലീസ് ചെയ്ത് വെറും എട്ട് മണിക്കൂറിനുള്ളിൽ തന്നെ ഈ ട്രെയിലർ 373 ദശലക്ഷം വ്യൂസ് പിന്നിട്ടിരുന്നു. സിനിമകൾക്ക് പുറമെ, 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ VI' (GTA VI) എന്ന ഗെയിമിന്റെ ട്രെയിലർ സൃഷ്ടിച്ച 475 മില്യൺ വ്യൂസ് എന്ന റെക്കോർഡും സ്പൈഡർമാൻ മറികടന്നു. 'സ്പൈഡർമാൻ: നോ വേ ഹോം' എന്ന ചിത്രത്തിലെ സംഭവങ്ങൾക്ക് നാല് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് ഈ പുതിയ ചിത്രം പറയുന്നത്. ലോകം മുഴുവൻ തന്നെ മറന്നതിനെത്തുടർന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന പീറ്റർ പാർക്കറെയാണ് ചിത്രത്തിൽ കാണാനാകുക. നഗരം തിരിച്ചറിയാത്ത ഒരു സ്പൈഡർമാനായി പ്രവർത്തിക്കുമ്പോൾ പീറ്റർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളും ശാരീരികമായ മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇതിനോടൊപ്പം തന്നെ പുതിയ കുറ്റവാളികളിൽ നിന്ന് നേരിടുന്ന വെല്ലുവിളികളും പീറ്ററിന് അതിജീവിക്കേണ്ടതായിവരുന്നു. ടോം ഹോളണ്ട് വീണ്ടും സ്പൈഡർമാനായി എത്തുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സെൻഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റലോൺ, ജോൺ ബെർന്താൾ, മാർക്ക് റഫലോ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ക്രിസ് മക്കെന്നയും എറിക് സോമ്മേഴ്സുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെവിൻ ഫീഗും ആമി പാസ്കലുമാണ് നിർമാണം. ആഗോള ബോക്സ് ഓഫീസിൽ 1.9 ബില്യൺ ഡോളർ നേടിയ 'നോ വേ ഹോമിന്' ശേഷം എത്തുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് നൽകുന്നത്. 2026 ജൂലൈ 31-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. Content Highlights: The trailer for 'Spider-Man: Brand New Day' has made cinematic history by garnering 718 million views in 24 hours, comfortably surpassing the previous records held by 'Deadpool & Wolverine' and 'GTA VI'. Published: 20 Mar 2026, 08:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

24 മണിക്കൂറിൽ 71.8 കോടി കാഴ്ചക്കാർ, പുതുചരിത്രം കുറിച്ച് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ട്രെയിലർ
M
MathrubhumiSource Link
about 2 months ago