26 മാസത്തിനിടെ അടൽസേതു വഴി കടന്നുപോയത് രണ്ടുകോടി വാഹനങ്ങൾ

26 മാസത്തിനിടെ അടൽസേതു വഴി കടന്നുപോയത് രണ്ടുകോടി വാഹനങ്ങൾ

M
MathrubhumiSource Link
91 ശതമാനവും സ്വകാര്യ കാറുകൾ To advertise here, മുംബൈ : അടൽസേതുവഴി 26 മാസത്തിനിടെ കടന്നുപോയത് രണ്ടു കോടി വാഹനങ്ങൾ. മുംബൈ മെട്രപൊളിറ്റൻ റീജൻ ഡിവലപ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ.) പുറത്തുവിട്ട കണക്കാണിത്. മുംബൈ ട്രാൻസ് ഹാർബർ ലിങ്കെന്ന് കൂടി അടൽ സേതു അറിയപ്പെടുന്നു. പ്രതിദിനം ശരാശരി 25,478 വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതായി ഈ സ്ഥിതിവിവരകണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം 56,000-ത്തിലധികം വാഹനങ്ങൾ കടന്നുപോകുമെന്നായിരുന്നു കണക്കുകൂട്ടലുകൾ. അടൽ സേതു 2024-ലാണ് ഉദ്ഘാടനം ചെയ്തത്. പ്രവർത്തനത്തിന്റെ ആദ്യവർഷത്തിൽ കടൽപ്പാലത്തിൽ പ്രതിദിനം ശരാശരി 22,689 വാഹനങ്ങൾ ഇതിലൂടെ കടന്നുപോയി. രണ്ട് വർഷത്തിലേറെയായി കടൽപ്പാലം ഉപയോഗിക്കുന്ന വാഹനങ്ങളുടെ ശരാശരി എണ്ണം ആദ്യം കണക്കുകൂട്ടിയതിനേക്കാൾ 55 ശതമാനം കുറവാണ്. ഉയർന്ന ടോൾ നിരക്കുകൾ കാരണം ട്രക്കുകളും ഹെവി വാഹനങ്ങളും കടൽപ്പാലം ഒഴിവാക്കുകയും പകരം ബദൽ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതായി വിലയിരുത്തുന്നു. അടൽ സേതു വഴിയുള്ള മൊത്തം ഗതാഗതത്തിന്റെ 91 ശതമാനവും സ്വകാര്യ കാറുകളാണ്. ഇതുവഴി കടന്നുപോയ രണ്ടു കോടി വാഹനങ്ങളിൽ 1.82 കോടിയും സ്വകാര്യ കാറുകളാണ്. മിനിബസുകൾ, ബസുകൾ, ട്രക്കുകൾ എന്നിവ 12 ലക്ഷം മാത്രമാണ്. Published: 31 Mar 2026, 12:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

26 മാസത്തിനിടെ അടൽസേതു വഴി കടന്നുപോയത് രണ്ടുകോടി വാഹനങ്ങൾ —… | Boolokam