ഒ രുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അവിഭാജ്യഘടകമായിരുന്ന ഋഷഭ് പന്തിന് ഐ.പി.എലിൽ ഇതു കഷ്ടകാലം. 2025 സീസണിൽ റെക്കോഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിയ പന്തിന് കഴിഞ്ഞതവണയും ഇത്തവണയും വേണ്ടത്ര ശ്രദ്ധനേടാനായില്ല. ആറ് കളിയിൽനിന്ന് 147 റൺസാണ് ഇതുവരെ നേടിയത്. പുറത്താകാതെ 68 റൺസ് നേടിയതാണ് മികച്ച പ്രകടനം. പന്ത് നയിക്കുന്ന ലഖ്‌നൗ ടീമും മോശം പ്രകടനമാണ് നടത്തുന്നത്. ആറ് കളിയിൽ രണ്ട് ജയം മാത്രമാണ് ടീമിനുള്ളത്. To advertise here, നായകനെന്ന നിലയിൽ കഴിഞ്ഞതവണയാണ് പന്ത് ലഖ്നൗ ടീമിനെ നയിച്ചുതുടങ്ങിയത്. കഴിഞ്ഞ സീസണിൽ ലഖ്നൗ ടീം 14 കളികളിൽനിന്ന് 12 പോയിന്റ് നേടി ഏഴാംസ്ഥാനത്തായിരുന്നു. പ്രാഥമിക റൗണ്ടിൽത്തന്നെ പുറത്താവുകയും ചെയ്തു. ഇത്തവണ ആറു മത്സരം പിന്നിടുമ്പോൾ രണ്ടു ജയവും നാലു തോൽവിയുമടക്കം നാലു പോയിന്റോടെ ടീം എട്ടാംസ്ഥാനത്താണ്. കഴിഞ്ഞതവണ 14 മത്സരങ്ങളിലെ 13 ഇന്നിങ്സുകളിൽനിന്നായി ഒരു സെഞ്ചുറിയടക്കം 269 റൺസായിരുന്നു പന്തിന്റെ സംഭാവന. 24.45 മാത്രമായിരുന്നു ശരാശരി. 133.16 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയെങ്കിലും ആകെ റൺസ് നേടിയവരുടെ പട്ടികയിൽ ബഹുദൂരം പിന്നിലായി. അരങ്ങേറ്റ സീസണായ 2016-നു ശേഷമുള്ള പന്തിന്റെ മോശം പ്രകടനമായിരുന്നു. ഇത്തവണ ആറു മത്സരങ്ങളിൽനിന്നായി ഒരു അർധ സെഞ്ചുറിയടക്കം 147 റൺസ് മാത്രമാണ് പന്ത് നേടിയത്. ശരാശരി 29.4 മാത്രം. സ്ട്രൈക്ക് റേറ്റ്- 136.11. വിക്കറ്റിനു പിന്നിൽ നാല് ക്യാച്ചുകളുണ്ട്. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ മാത്രമാണ് പന്ത് സ്ഥാനം പ്രതീക്ഷിക്കുന്നത്. 2025 നവംബറിലാണ് അവസാന ടെസ്റ്റ് മത്സരം കളിച്ചത്. ഏകദിന, ട്വന്റി-ട്വന്റി ദേശീയ ടീമുകളിൽരണ്ടുവർഷത്തോളമായി പന്തിന് സ്ഥാനമില്ല. 2024 ഓഗസ്റ്റിലാണ് അവസാന ഏകദിന മത്സരം കളിച്ചത്. ട്വന്റി-ട്വന്റി ടീമിലാകട്ടെ, അവസാന മത്സരം കളിച്ചത് 2024 ജൂലായിലാണ്. Content Highlights: Rishabh Pant struggles in the 2026 IPL season with 147 runs in 6 games., Lucknow Super Giants currently sit at 8th place with only 2 wins., Pant's strike rate and average remain below expectations for a marquee player., Declining consistency in white-ball cricket impacts his national team selection prospects. Published: 21 Apr 2026, 02:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

27 കോടിക്ക് ടീമിലെത്തി, ഹിറ്റാകാതെ പന്ത്; ഇന്ത്യക്കായി സ്ഥാനം പ്രതീക്ഷിക്കുന്നത് ടെസ്റ്റിൽ മാത്രം
M
MathrubhumiSource Link
19 days ago