അബുദാബി : മാനുഷിക പ്രതിസന്ധികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി 270 ടൺ കുട്ടികളുടെ വസ്ത്രങ്ങളുമായി യു.എ.ഇ.യിൽനിന്ന് 328-ാമത് വാഹനവ്യൂഹം ഗാസയിലെത്തി. 'ഗാസയിലെ നമ്മുടെ കുട്ടികൾക്കുള്ള പ്രതീക്ഷയുടെ വസ്ത്രം' എന്ന സംരംഭത്തിന്റെ ഭാഗമായാണ് 15 ട്രക്കുകളിലായി സാധനങ്ങൾ അയച്ചത്. പലസ്തീൻ കുടുംബങ്ങളെ സഹായിക്കുന്നതിനൊപ്പം കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങൾ നിറവേറ്റാനുമാണ് സംരംഭം നടപ്പാക്കിയത്. To advertise here, സംഘർഷങ്ങൾക്കിടയിൽപെട്ട ആളുകൾക്ക് ആശ്വാസം നൽകാനാണ് വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ യു.എ.ഇ. ലക്ഷ്യമിടുന്നത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, ഷാർജ ചാരിറ്റി ഇന്റർനാഷണൽ, സായിദ് ഫോർ ഗുഡ് ഫൗണ്ടേഷൻ, ഇന്റർനാഷണൽ ചാരിറ്റി അസോസിയേഷൻ, സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് വസ്ത്രങ്ങൾ അയച്ചത്. പലസ്തീൻ ജനതയ്ക്ക് പിന്തുണ നൽകുന്നതിന് ഭക്ഷണം, മെഡിക്കൽ സാധനങ്ങൾ, വസ്ത്രം എന്നിവയുൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ അയയ്ക്കുന്നത് യു.എ.ഇ. തുടരുകയാണ്. Published: 27 Mar 2026, 01:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

270 ടൺ കുഞ്ഞുടുപ്പുകളുമായി വാഹനവ്യൂഹം ഗാസയിലെത്തി
M
MathrubhumiSource Link
about 1 month ago