കൊൽക്കത്ത: ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 3.4 ഓവറിൽ രണ്ടിന് 25 റൺസെന്ന നിലയിൽ നിൽക്കെയെത്തിയ മഴ പിന്നീട് മൂന്നു മണിക്കൂറോളം തുടർന്നു. പിന്നീട് മഴ മാറിനിന്നെങ്കിലും നനഞ്ഞ ഔട്ട്ഫീൽഡ് കാരണം അഞ്ച് ഓവർ മത്സരം പോലും നടത്താൻ സാധിക്കാതെ വരികയായിരുന്നു. To advertise here, മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും പോയന്റ് പങ്കുവെച്ചു. മൂന്നു കളികലിൽ നിന്നായി അഞ്ചു പോയന്റോടെ പഞ്ചാബ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. മൂന്ന് കളികളിൽ നിന്ന് ഒരു പോയന്റ് മാത്രമുള്ള കൊൽക്കത്ത എട്ടാമതാണ്. Content Highlights: Match between KKR and Punjab Kings abandoned due to 3-hour rainfall., Wet outfield prevented play from resuming., Both teams shared points following the washout., Punjab Kings currently lead the IPL 2026 points table., KKR sits at the eighth position after the abandoned match. Published: 06 Apr 2026, 11:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

3 മണിക്കൂറോളം മഴ; കൊൽക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു
M
MathrubhumiSource Link
about 1 month ago