311.95 കോടി ദുരന്തനിവാരണ ഫണ്ട് വാങ്ങിയില്ലെന്ന് ധനമന്ത്രി; വാങ്ങാതിരുന്നിട്ടില്ലെന്ന് കെ.എൻ ബാലഗോപാൽ

311.95 കോടി ദുരന്തനിവാരണ ഫണ്ട് വാങ്ങിയില്ലെന്ന് ധനമന്ത്രി; വാങ്ങാതിരുന്നിട്ടില്ലെന്ന് കെ.എൻ ബാലഗോപാൽ

M
MathrubhumiSource Link
ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നനുവദിച്ച 311.95 കോടി രൂപ കേരളം വാങ്ങിയില്ലെന്ന് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. അർഹമായ സഹായധനം നൽകാതെ കേന്ദ്രം ഞെരുക്കുന്നുവെന്ന് സംസ്ഥാനം ആരോപിക്കുമ്പോഴാണ് അനുവദിച്ച തുക വാങ്ങിയില്ലെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ. To advertise here, കേന്ദ്ര സഹായധനം അനുവദിക്കുന്നതും അതേറ്റെടുക്കുന്നതിനായി അപേക്ഷിക്കുന്നതും വെവ്വേറെയാണ്. അനുവദിച്ചാലും തുക നൽകണമെങ്കിൽ പ്രത്യേകം അപേക്ഷിക്കണം. അനുവദിച്ച തുക വിനിയോഗിച്ചതിന്റെ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ അടുത്ത ഗഡു അനുവദിക്കുകയുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.തമിഴ്നാടിനും കേരളത്തിനുമുള്ള കേന്ദ്ര സഹായധനം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് അംഗം മണിക്കം ടാഗോർ ഉന്നയിച്ച ഉപചോദ്യത്തിനുള്ള മറുപടിയിലാണ് കേരളത്തിന്റെ ഉദാഹരണം മന്ത്രി എടുത്തുപറഞ്ഞത്. 311.95കോടി രൂപയിൽ 72 കോടിയും വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ ആഘാതം ലഘൂകരിക്കാനുള്ള പദ്ധതിക്ക് നീക്കിവച്ചതാണ്. കേരളത്തിൽ കാട്ടുതീ നിയന്ത്രിക്കാനാണ് 17.73 കോടി. തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക നിവാരണപദ്ധതിക്കാണ് 222.22 കോടി. സംസ്ഥാനം അപേക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്താലല്ലാതെ തുക അനുവദിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം മാറിയിരിക്കെ മന്ത്രിയുടെ വെളിപ്പെടുത്തൽ സംസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയപ്പോരിന് വഴി തുറന്നേക്കും. അനുവദിക്കുന്ന പണം കേരളം വാങ്ങാതിരുന്നിട്ടില്ല കൊല്ലം : കേന്ദ്രം അനുവദിക്കുന്ന പണം വാങ്ങാൻ കേരളം ഒരിക്കലും തയ്യാറാകാതിരുന്നിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് 311.95 കോടി രൂപ അനുവദിച്ചിട്ടും തുക വാങ്ങാൻ കേരളം തയ്യാറായില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞതിനോട് കൊല്ലത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിർമലാ സീതാരാമന്റെ പ്രസ്താവനയെപ്പറ്റി അറിയില്ല. കേന്ദ്രമന്ത്രിയെന്ന നിലയിൽ അവരോട് ബഹുമാനമുണ്ട്. സംസ്ഥാന സർക്കാരിന് കേന്ദ്രം അനുവദിച്ച പണം ഒരിക്കലും ഏറ്റെടുക്കാതിരിക്കില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങൾ മന്ത്രി പ്രസംഗിച്ചിട്ട് കാര്യമില്ല. എല്ലാറ്റിനും ഔദ്യോഗിക രേഖകളുള്ളതാണെന്നും ബാലഗോപാൽ പറഞ്ഞു. റിസർവ് ബാങ്കും കേന്ദ്രസർക്കാരും പറയുന്ന പരിധിക്കപ്പുറത്തേക്ക് സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയില്ല. എല്ലാംകൂടി കണക്കിലെടുത്താൽപ്പോലും 4,80,000 കോടിക്കപ്പുറം സംസ്ഥാനത്തിന്റെ കടമെടുപ്പ് കടന്നില്ല. ബജറ്റ് രേഖകളിലും ഇത് വ്യക്തമാക്കുന്നുണ്ട്. കേന്ദ്രം അനുവദിക്കേണ്ട തുക കുറഞ്ഞിട്ടും കേരളം പിടിച്ചുനിന്നു. ശമ്പളമടക്കമുള്ളവ തടയാനുള്ള നീക്കവും കേന്ദ്രം നടത്തി. കേരളത്തിന്റെ കടം വർധിച്ചിട്ടില്ല. സാധാരണ 90 ശതമാനവും 100 ശതമാനവുമായി കടം വർധിക്കുമ്പോൾ അത് 60 ശതമാനമായി ഇടതു സർക്കാർ കുറച്ചു. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെ കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ പരാമർശിച്ചിട്ടുണ്ട്. റിസർവ് ബാങ്കും ഇതേപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. Content Highlights: Union Finance Minister Nirmala Sitharaman stated Kerala did not claim the allocated Rs 311.95 crore NDRF fund., The minister clarified that claiming the fund requires a formal application and utilization certificates., Allocations included funds for Wayanad disaster relief, forest fire control, and Thiruvananthapuram flood mitigation., The statement is expected to trigger a fresh political debate in Kerala ahead of elections. Published: 24 Mar 2026, 07:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

311.95 കോടി ദുരന്തനിവാരണ ഫണ്ട് വാങ്ങിയില്ലെന്ന് ധനമന്ത്രി;… | Boolokam