BoolokamBoolokam
32 വർഷത്തെ പ്രവാസം; ടോമിയും കുടുംബവും നാട്ടിലേക്ക്

32 വർഷത്തെ പ്രവാസം; ടോമിയും കുടുംബവും നാട്ടിലേക്ക്

M
MathrubhumiSource Link
മനാമ: കൈതാരത്ത് ഫാമിലി ട്രസ്റ്റ് ബഹ്റൈൻ ചാപ്റ്ററിന്റെ സീനിയർ മെമ്പറും, അറേബ്യൻ ഗൾഫ് യൂണിവേഴ്‌സിറ്റിയുടെ മൈക്രോ ബയോളജി വിഭാഗം ചീഫ് കോർഡിനേറ്ററുമായിരുന്ന ടോമി കൈതാരത്ത് 32 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. കഴിഞ്ഞദിവസം ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബഹ്റൈനിൽ അധിവസിക്കുന്ന മുഴുവൻ കൈതാരത്ത് കുടുംബാംഗങ്ങളും പങ്കെടുത്തു. To advertise here, കെഎഫ്ടി ബഹറിൻ ചാപ്റ്റർ പ്രസിഡന്റ് പോൾ ജോസ്, സെക്രട്ടറി ജോയ് തരിയത് എന്നിവർ ചേർന്ന് ടോമിയ്ക്കും ഭാര്യ ജോയ്‌സിക്കും സ്‌നേഹോപഹാരം കൈമാറി. ബഹ്റൈൻ മീഡിയ സിറ്റിക്ക് വേണ്ടി, ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, നിഷ ഫ്രാൻസിസ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് കൂട്ടായ്മയുടെ ഈസ്റ്റർ ആഘോഷങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. Content Highlights: Tomy Kaitharath concludes a 32-year professional tenure in Bahrain., Served as Chief Coordinator of Microbiology at Arabian Gulf University., Farewell event hosted by Kaitharath Family Trust (KFT) Bahrain Chapter., Celebration included Easter festivities and cultural programs. Published: 04 May 2026, 02:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!