ന്യൂഡൽഹി: പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഏപ്രിലിൽ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങൾ ഒഴിയുന്ന സീറ്റുകളിലേക്കാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 4 മണി വരെ തുടരും. വോട്ടെണ്ണൽ ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും. ആകെ 37 സീറ്റുകളിൽ 26 സ്ഥാനാർത്ഥികൾ ഇതിനോടകം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ബിജെപിയിൽ നിന്ന് ഏഴ് പേരും കോൺഗ്രസിൽ നിന്ന് അഞ്ച് പേരും ഉൾപ്പെടുന്നു. ബാക്കിയുള്ള 11 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ ബീഹാർ (5), ഒഡീഷ (4), ഹരിയാന (2) എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ എന്നിവർ മത്സരരംഗത്തുള്ള പ്രമുഖ നേതാക്കളാണ്. ശരദ് പവാർ, അഭിഷേക് മനു സിംഗ്വി, തിരുച്ചി ശിവ, ബിനോദ് താവ്‌ഡെ, രാംദാസ് അത്താവാലെ, ബാബുൽ സുപ്രിയോ തുടങ്ങിയ പ്രമുഖർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു., To advertise here, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, ബിഹാർ, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന 10 സംസ്ഥാനങ്ങൾ. ബിഹാർ, ഹരിയാണ, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ എൻഡിഎയും പ്രതിപക്ഷ സഖ്യവും തമ്മിലുള്ള പ്രധാന പോരാട്ടവേദിയാണ്. കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ തങ്ങളുടെ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ബിഹാറിൽ അഞ്ച് എംഎൽഎമാരുള്ള എഐഎംഐഎം (AIMIM), ആർജെഡി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒഡീഷയിൽ ബിജെഡിയുടെ രണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട എംഎൽഎമാർക്ക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. Content Highlights: Polling for 11 out of 37 Rajya Sabha seats ongoing in Bihar, Odisha, and Haryana., 26 candidates already elected unopposed across various states., High-stakes battle between NDA and Opposition alliances in contested states., Concerns over horse-trading lead parties to shift MLAs to resorts., Vote counting scheduled for 5 PM today. Published: 16 Mar 2026, 09:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു; കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ്
M
MathrubhumiSource Link
about 2 months ago