38 മുതൽ 4,643 വരെ; 5000-ൽ താഴെ ഭൂരിപക്ഷത്തിൽ 26 മണ്ഡലങ്ങൾ, നിർണായകമാകുമോ ഇത്തവണയും

38 മുതൽ 4,643 വരെ; 5000-ൽ താഴെ ഭൂരിപക്ഷത്തിൽ 26 മണ്ഡലങ്ങൾ, നിർണായകമാകുമോ ഇത്തവണയും

M
MathrubhumiSource Link
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച സ്ഥാനാർഥി സിപിഎമ്മിന്റെ കെ.കെ. ശൈലജ ആയിരുന്നു. 60,963 വോട്ടായിരുന്നു മട്ടന്നൂർ മണ്ഡലത്തിലെ അവരുടെ ഭൂരിപക്ഷം. To advertise here, എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൊരിഞ്ഞപോരാട്ടത്തിന് പിന്നാലെ കഷ്ടിച്ച് കടന്നുകൂടിയ ചില സ്ഥാനാർഥികളുമുണ്ട്. അയ്യായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയ 26 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഇതിൽതന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തൽമണ്ണയിൽനിന്ന് ജയിച്ച നജീബ് കാന്തപുരത്തിന്റേതാണ്, 38 വോട്ട്. അയ്യായിരത്തിൽതാഴെ ഭൂരിപക്ഷം ലഭിച്ച 26 മണ്ഡലങ്ങളിൽ പതിനേഴിടത്തും വിജയിച്ചത് എൽഡിഎഫ് സ്ഥാനാർഥികളായിരുന്നു. അതായത് പിണറായി സർക്കാരിന് തുടർഭരണം ഉറപ്പാക്കുന്നതിൽ നിർണായകമായത് ഇവയാണെന്ന് തീർച്ചയായും പറയാനാകും. അയ്യായിരത്തിൽ താഴെ ഭൂരിപക്ഷം ലഭിച്ച എംഎൽഎമാരും മണ്ഡലവും.  മണ്ഡലം സ്ഥാനാർഥി പാർട്ടി ഭൂരിപക്ഷം   പെരിന്തൽമണ്ണ നജീബ് കാന്തപുരം മുസ്‌ലിം ലീഗ് 38 കുറ്റ്യാടി കെ. പി. കുഞ്ഞമ്മദ് കുട്ടി സിപിഎം 333 മഞ്ചേശ്വരം എ.കെ.എം. അഷറഫ് മുസ്ലിം ലീഗ്  745 തൃശൂർ പി. ബാലചന്ദ്രൻ സിപിഐ 946 താനൂർ വി. അബ്ദുറഹിമാൻ നാഷണൽ സെക്കുലർ കോൺഫറൻസ്  985 തൃപ്പൂണിത്തുറ  കെ. ബാബു കോൺഗ്രസ് 992 ചാലക്കുടി  സനീഷ്‌കുമാർ ജോസഫ് കോൺഗ്രസ്  1,057 ചവറ ഡോ. സുജിത്ത് വിജയൻപിള്ള സിപിഎം 1,096 റാന്നി അഡ്വ. പ്രമോദ് നാരായൺ കേരളാ കോൺഗ്രസ് എം 1,285 കണ്ണൂർ  രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് സെക്കുലർ 1,745 പീരുമേട്   വാഴൂർ സോമൻ സിപിഐ 1,835 കൊല്ലം  എം. മുകേഷ് സിപിഎം 2,072 തവനൂർ  ഡോ. കെ. ടി. ജലീൽ സിപിഎം- സ്വതന്ത്രൻ 2,564 നിലമ്പൂർ പി. വി. അൻവർ സിപിഎം-സ്വതന്ത്രൻ  2,700 കുന്നത്തുനാട് പി. വി. ശ്രീനിജിൻ സിപിഎം  2,715 പെരുമ്പാവൂർ   എൽദോസ്  കുന്നപ്പിള്ളിൽ കോൺഗ്രസ്  2,899 അടൂർ  ചിറ്റയം ഗോപകുമാർ സിപിഐ 2,919 കുന്നത്തൂർ   കോവൂർ കുഞ്ഞുമോൻ ആർഎസ്പി  3,009 തൃത്താല  എം. ബി. രാജേഷ് സിപിഎം 3,016 പേരാവൂർ   സണ്ണി ജോസഫ് കോൺഗ്രസ് 3,172 പാലക്കാട്  ഷാഫി പറമ്പിൽ കോൺഗ്രസ് 3,859 നേമം  വി. ശിവൻകുട്ടി സിപിഎം 3,949 നാദാപുരം  ഇ. കെ. വിജയൻ സിപിഐ 4,036 കടുത്തുരുത്തി  അഡ്വ. മോൻസ് ജോസഫ് കേരളാ കോൺഗ്രസ് 4,256 കുണ്ടറ   പി. സി. വിഷ്ണുനാഥ് കോൺഗ്രസ് 4,454 തിരുവമ്പാടി ലിന്റോ ജോസഫ്  സിപിഎം  4,643 Content Highlights: KK Shailaja secured the highest victory margin in Mattannur with 60,963 votes., 26 MLAs won with a margin of less than 5,000 votes., Najeeb Kanthapuram won by the narrowest margin of 38 votes in Perinthalmanna., 18 out of 26 narrow-margin seats were won by LDF, proving crucial for the government's continuity. Published: 23 Mar 2026, 02:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

38 മുതൽ 4,643 വരെ; 5000-ൽ താഴെ ഭൂരിപക്ഷത്തിൽ 26 മണ്ഡലങ്ങൾ,… | Boolokam