4 വർഷബിരുദം; പുതിയ കോഴ്സുകളേറെ, ഒന്നിലും സ്ഥിരാധ്യാപകരില്ല, വാഗ്ദാനം പാലിക്കാതെ സർക്കാർ

4 വർഷബിരുദം; പുതിയ കോഴ്സുകളേറെ, ഒന്നിലും സ്ഥിരാധ്യാപകരില്ല, വാഗ്ദാനം പാലിക്കാതെ സർക്കാർ

M
MathrubhumiSource Link
പി.കെ. മണികണ്ഠന്‍ Last Updated: 20 March 2026, 09:16 AM IST നിയമന നടപടി ആരംഭിച്ചെന്ന് അധികൃതര്‍ പ്രതീകാത്മക ചിത്രം | Photo: Canva തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസം നാലുവർഷബിരുദത്തിലേക്കു കടന്നതോടെ, എല്ലാ കോളേജുകളിലും നിർമിതബുദ്ധി ഉൾപ്പെടെ രണ്ടുവീതം പുതിയ കോഴ്സുകൾ അനുവദിച്ചെങ്കിലും അധ്യാപകതസ്തികയിൽ പഴയ വാഗ്ദാനംപോലും പാലിക്കാതെ സർക്കാരിന്റെ പടിയിറക്കം. ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പുതുതലമുറ കോഴ്സുകൾക്കാണ് ഈ അവഗണന. To advertise here, സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ 159 പുതിയ കോഴ്സുകളാണ് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ചത്. 2020-ൽ കോഴ്സുകളും അനുവദിച്ചു. അഞ്ചുവർഷത്തിനുശേഷം അധ്യാപകതസ്തിക അനുവദിക്കുമെന്നും വ്യക്തമാക്കി. എന്നാൽ, കോഴ്സുകൾ തുടങ്ങി ആറുവർഷമായിട്ടും ഇതുവരെ തസ്തികയായിട്ടില്ല. ഇതിനിടെ, സർക്കാർ, എയ്ഡഡ് കോളേജുകളിൽ 520 പുതിയ കോഴ്സുകൾകൂടി കഴിഞ്ഞദിവസം അനുവദിച്ചു. ഒന്നാം പിണറായിസർക്കാരിന്റെ കാലയളവിൽ അനുവദിച്ച കോഴ്സുകളിൽ ഗസ്റ്റ് അധ്യാപകരെ വെച്ചാണ് ഇപ്പോഴും അധ്യയനം. ഗസ്റ്റ് അധ്യാപകരെ ദിവസത്തിൽ പരമാവധി മൂന്നുമണിക്കൂർമാത്രമേ അധ്യയനത്തിനായി ഉപയോഗിക്കാവൂ. താത്കാലിക നിയമനമായതിനാൽ, ഓരോ വർഷവും അധ്യാപകർ മാറിമാറിവരുന്നതാണ് മറ്റൊരു പ്രശ്‌നം. മുതിർന്നവരും പരിചയസമ്പന്നരുമായ അധ്യാപകർ മേൽനോട്ടം വഹിക്കേണ്ട മെന്ററിങ്, പഠനത്തിൽ പിന്നാക്കംനിൽക്കുന്നവർക്കുള്ള പിന്തുണാസംവിധാനം തുടങ്ങിയ പല ജോലികളും ഇപ്പോൾ ഈ അധ്യാപകർക്ക് ചെയ്യേണ്ടിവരുന്നു. നാക് അക്രെഡിറ്റേഷനുള്ള പല ചുമതലകളും ഗസ്റ്റ് അധ്യാപകർ ചെയ്യുന്നുണ്ട്. ഇങ്ങനെ, എല്ലാറ്റിനും ഇവരെ ആശ്രയിക്കേണ്ടിവരുന്നത് കോഴ്സുകളുടെ നിലവാരത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. അതേസമയം, അധ്യാപകനിയമനത്തിനുള്ള കണക്കെടുപ്പ് നടക്കുന്നതായി ഉന്നതവിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. വേണ്ട തസ്തികയുടെ ശുപാർശകൾ സമർപ്പിക്കാൻ കോളേജുകളോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം നിയമനങ്ങളിലേക്കു കടക്കുമെന്നും അധികൃതർ പറഞ്ഞു. Content Highlights: Implementation of 4-year degree programs without permanent faculty., Over 600+ new courses sanctioned since 2019 remain reliant on guest lecturers., High turnover of guest teachers impacting academic quality and NAAC accreditation., Government delays in creating sanctioned posts despite official promises. Published: 20 Mar 2026, 09:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

4 വർഷബിരുദം; പുതിയ കോഴ്സുകളേറെ, ഒന്നിലും സ്ഥിരാധ്യാപകരില്ല,… | Boolokam