കരുവാരക്കുണ്ട് : സ്വന്തം കെട്ടിടമെന്ന സ്വപ്നംപോലും കാണാനാകാതെ 40 വർഷത്തിലേറെയായി വാടകക്കെട്ടിടത്തിലാണ് കരുവാരക്കുണ്ട് സബ് ട്രഷറിയുടെ പ്രവർത്തനം. കരുവാരക്കുണ്ട് പഞ്ചായത്തിനുപുറമേ ചോക്കാട്, കാളികാവ്, എടപ്പറ്റ, തുവ്വൂർ പഞ്ചായത്തുകളിലെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളും ഇവിടുത്തെ ജീവനക്കാരും പെൻഷൻകാരുമെല്ലാം ആശ്രയിക്കുന്നത് ഈ സബ് ട്രഷറിയെയാണ്. To advertise here, ഇത്രയേറെപ്പേർക്ക് ദിനേന സേവനംനൽകുന്ന ഒരു പ്രധാനകേന്ദ്രം ഇന്നും പരിമിതമായ സൗകര്യങ്ങളോടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് പരിതാപകരമായ അവസ്ഥയാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഓഫീസിൽ എത്തുന്നവർക്കും പെൻഷൻകാർക്കും ഇരിക്കാൻപോലും ആവശ്യത്തിനു സൗകര്യങ്ങളില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലും വലിയ ആശങ്കയുണ്ട്. ഇത്രയേറെ വർഷമായിട്ടും സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാനോ, കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാനോ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ജനങ്ങളുടെ ആവശ്യത്തിനുനേരേ അധികൃതർ പുലർത്തുന്ന മൗനം പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങൾക്ക് സൗകര്യപ്രദമായി സേവനം ലഭ്യമാക്കുന്ന രീതിയിൽ സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം അനുവദിക്കാൻ അധികൃതർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. Published: 23 Apr 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

40 വർഷമായി സ്വന്തം കെട്ടിടമില്ലാതെ കരുവാരക്കുണ്ട് സബ് ട്രഷറി
M
MathrubhumiSource Link
17 days ago