ബോളിവുഡിലെ മുൻനിര താരങ്ങളുടെ മക്കൾ സ്വാഭാവികമായും മാതാപിതാക്കളുടെ വഴി പിന്തുടർന്ന് വെള്ളിത്തിരയിലേക്ക് എത്തുന്നത് കാണാറുണ്ട്. എന്നാൽ ആ പതിവ് രീതികളിൽ നിന്നെല്ലാം വ്യത്യസ്തനായി സ്വന്തം വഴി തിരഞ്ഞെടുത്തിരിക്കുകയാണ് നടൻ അക്ഷയ് കുമാറിന്റെ മകൻ ആരവ് ഭാട്ടിയ. കോടീശ്വരനായ താരത്തിന്റെ മകൻ സിനിമയുടെ ഗ്ലാമർ ഉപേക്ഷിച്ച് 4500 രൂപ ശമ്പളത്തിന് ജോലി ചെയ്യുകയാണ്. To advertise here, ബോളിവുഡ് താരരാജാവ് അക്ഷയ് കുമാറിന്റെയും ട്വിങ്കിൾ ഖന്നയുടെയും മകൻ ആരവ് സിനിമയിലേക്ക് എത്തുമെന്ന് കാത്തിരുന്ന ആരാധകർക്ക് അല്പം സർപ്രൈസ് നൽകുന്ന വാർത്തയാണിത്. അടുത്തിടെ ഒരു അഭിമുഖത്തിൽ അക്ഷയ് കുമാർ തന്നെയാണ് മകന്റെ വ്യത്യസ്തമായ ജീവിതരീതിയെക്കുറിച്ച് പങ്കുവെച്ചത്. മകന് സിനിമയിൽ താൽപ്പര്യമില്ലെന്നും അവൻ ഫാഷൻ ലോകത്ത് തന്റെ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അക്ഷയ് പറഞ്ഞു. ലണ്ടനിൽ ഉപരിപഠനം നടത്തുന്ന ആരവ്, ഫാഷൻ രംഗത്തെ താഴെത്തട്ടിലുള്ള കാര്യങ്ങൾ പഠിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. "അവൻ ഇപ്പോഴും 4500 രൂപയുടെ ഒരു സാധാരണ ജോലിയാണ് ചെയ്യുന്നത്. ഗ്രാമങ്ങൾ സന്ദർശിച്ച് അവിടുത്തെ പരമ്പരാഗത പ്രിന്റുകളെക്കുറിച്ചും വസ്ത്ര നിർമ്മാണ രീതികളെക്കുറിച്ചും പഠിക്കുകയാണ്. അതൊരു നല്ല കാര്യമാണ്’- അക്ഷയ് കുമാർ പറഞ്ഞു. ആരോഗ്യകാര്യങ്ങളിൽ തന്നെപ്പോലെ തന്നെ മകനും അതീവ ശ്രദ്ധാലുവാണെന്നും സ്വന്തം കാലിൽ നിൽക്കാനാണ് അവൻ ഇഷ്ടപ്പെടുന്നതെന്നും താരം കൂട്ടിച്ചേർത്തു. 2002-ൽ ജനിച്ച ആരവ് എന്നും ക്യാമറക്കണ്ണുകളിൽ നിന്ന് അകന്നുനിൽക്കാനാണ് താൽപ്പര്യപ്പെട്ടത്. 15-ാം വയസ്സിൽ പഠനത്തിനായി വിദേശത്തേക്ക് പോയ ആരവ്, ആഡംബരങ്ങളില്ലാതെ ലളിതമായ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെടുന്നത്. സഹോദരി നിതാര സോഷ്യൽ മീഡിയയിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആരവ് പൊതുവേ ഇത്തരം ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് പതിവ്. Content Highlights: Aarav Bhatia rejects Bollywood for a career in the fashion industry., Currently working a modest job to learn traditional textile and printing techniques. Published: 18 Apr 2026, 02:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

4500 രൂപ ശമ്പളത്തിനാണ് മകൻ ജോലി ചെയ്യുന്നത്, സിനിമയോട് താൽപര്യമില്ല- അക്ഷയ് കുമാർ
M
MathrubhumiSource Link
22 days ago