ന്യൂഡൽഹി: സിറ്റിങ് എം.എൽ.എ.മാരുടേതടക്കം അൻപതിലധികം സീറ്റിൽ സ്ഥാനാർഥിപ്പട്ടികയ്ക്ക് രൂപം നൽകി കോൺഗ്രസ്. ഘടകകക്ഷികളുമായും കണ്ണൂരിൽ കെ. സുധാകരനുമായും ധാരണയിലെത്തിയാലുടൻ മറ്റു സീറ്റുകളിലും തീരുമാനമാവും. To advertise here, രണ്ടുദിവസത്തിനുള്ളിൽ ഇക്കാര്യം പരിഹരിക്കുമെന്നും തിങ്കളാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗംചേരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം 48 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. വെള്ളിയാഴ്ചരാത്രി ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വസതിയിൽ ചേർന്ന യോഗത്തിനുശേഷം എ.ഐ.സി.സി.യിൽ അർധരാത്രിയോടെ ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് അന്തിമധാരണയായത്. മുന്നണിതലത്തിൽ കേരള കോൺഗ്രസുമായി കുട്ടനാട് സീറ്റിന്റെ കാര്യത്തിലാണ് പ്രധാനമായും പ്രശ്നമുള്ളത്. ഇത് ഒരുവട്ടംകൂടി സംസാരിച്ചാൽ തീരുന്ന പ്രശ്നമാണെന്ന് നേതാക്കൾ പറഞ്ഞു. അമ്പലപ്പുഴയിൽ തീരുമാനമായില്ല അമ്പലപ്പുഴയിൽ മുൻ സി.പി.എം. നേതാവ് ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഔദ്യോഗിക തീരുമാനമായില്ല. പാർട്ടിക്കെതിരേ ഒന്നും പറയില്ലെന്നും പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാവുന്നതിൽ സന്തോഷമേയുള്ളൂവെന്നും അടക്കമുള്ള സുധാകരന്റെ മറുപടിയിൽ കോൺഗ്രസിനുള്ളിൽ വലിയൊരുവിഭാഗത്തിന് അതൃപ്തിയുണ്ട്. നാട്ടികയിൽ സിറ്റിങ് എം.എൽ.എ.യുമായ സി.സി. മുകുന്ദന് പിന്തുണ നൽകുന്ന കാര്യത്തിലും വീണ്ടുവിചാരത്തിലാണ് പാർട്ടി. Content Highlights: Congress finalized candidates for over 50 seats including sitting MLAs., Central Election Committee meeting scheduled for Monday., Final list to be released within 48 hours of election notification., Alliance issues with Kerala Congress regarding Kuttanad seat are being addressed., Ongoing internal discussions regarding support in Ambalappuzha and Nattika. Published: 14 Mar 2026, 12:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

50-ലേറെ സീറ്റിൽ സ്ഥാനാർഥിപ്പട്ടികയ്ക്ക് രൂപംനൽകി കോൺഗ്രസ്; ജി. സുധാകരനുള്ള പിന്തുണയിൽ തീരുമാനമായില്ല
M
MathrubhumiSource Link
about 2 months ago