500-ലേറെ ടാങ്കറുകൾ, 1,300 സാങ്കേതിക ജീവനക്കാർ...

500-ലേറെ ടാങ്കറുകൾ, 1,300 സാങ്കേതിക ജീവനക്കാർ...

M
MathrubhumiSource Link
ദുബായ് : വെള്ളക്കെട്ട് നീക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും 500-ലേറെ ടാങ്കറുകൾ, 380 പമ്പിങ് യൂണിറ്റുകൾ, 100 അടിയന്തര വാഹനങ്ങൾ, 1,300 സാങ്കേതിക ജീവനക്കാർ എന്നിവരടങ്ങുന്ന വിപുലമായ സംവിധാനമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. 2024 ഏപ്രിലിൽ യു.എ.ഇ.യിൽ 24 മണിക്കൂറിനുള്ളിൽ 250 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്കുകൾ. To advertise here, ഒരുവർഷം ലഭിക്കുന്ന മഴയുടെ അളവിനേക്കാൾ കൂടുതലാണിത്. ആ ദിവസങ്ങളിലെ ശക്തമായ കാറ്റും ദുബായിൽ മെട്രോ സ്റ്റേഷനിലടക്കം പ്രതികൂലമായി. അത്തരത്തിൽ മുൻ അനുഭവങ്ങൾകൂടി കണക്കിലെടുത്താണ് ആർ.ടി.എ. വെള്ളപ്പൊക്ക പ്രതിരോധനടപടികളടക്കം ദീർഘകാല പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്. ദുബായിലെ പ്രധാനപ്പെട്ട 30 സേവനകേന്ദ്രങ്ങളിൽ ഉപയോഗിക്കുംവിധമാണ് ആർ.ടി.എ.യുടെ ഏകീകൃത ആശയവിനിമയ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. 2040 - ആകുമ്പോഴേക്കും 30 ലക്ഷം താമസക്കാർക്ക് പ്ലാറ്റ്ഫോം വഴി ഗുണംലഭിക്കും. നൂതന സാങ്കേതികവിദ്യയുടെ സഹായത്തിൽ ആർ.ടി.എ. പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള ജോയിന്റ് വെതർ കണ്ടീഷൻസ് കമാൻഡ് റൂം കേന്ദ്രീകരിച്ചാണ് പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുക. അതോറിറ്റിയുടെ പ്രധാന കൺട്രോൾ റൂം വിഭാഗം തത്സമയ നിരീക്ഷണം, റിപ്പോർട്ടിങ്, അടിയന്തര കോളുകൾ, ഉന്നത ഉദ്യോഗസ്ഥരുമായി ഏകോപനം എന്നിവ കൈകാര്യം ചെയ്യുന്നു. പൊതുഗതാഗത സേവനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ ആർ.ടി.എ.യുടെ കീഴിലെ ഓരോ വിഭാഗത്തിനുമുണ്ടെന്നും അൽ അലി വ്യക്തമാക്കി. കൂടാതെ ദുബായ് പോലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് ടീം അടക്കം വിവിധവിഭാഗങ്ങൾ പൊതുഗതാഗത സേവനവുമായി ബന്ധപ്പെട്ട് ആർ.ടി.എ.യോടൊപ്പം ഏകോപിപ്പിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. ആവശ്യമായ സജ്ജീകരണത്തോടെ വേഗത്തിൽ തീരുമാനമെടുക്കാനും അധികൃതർക്ക് ഏകോപനത്തിലൂടെ സാധിക്കുന്നു. ഇത്തരത്തിൽ നിരീക്ഷണ സംവിധാനങ്ങൾ ആർ.ടി.എ. യുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. യു.എ.ഇ.യിൽ വെള്ളിയാഴ്ചവരെ പ്രതികൂല കാലാവസ്ഥ നീണ്ടുനിൽക്കുമെന്നതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പുലർത്തണമെന്നും അൽ അലി ഓർമ്മിപ്പിച്ചു. ഈ ദിവസങ്ങളിൽ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും സാഹചര്യങ്ങൾക്കനുസരിച്ച് ഡ്രൈവിങ് ക്രമീകരിക്കുകയുംവേണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

500-ലേറെ ടാങ്കറുകൾ, 1,300 സാങ്കേതിക ജീവനക്കാർ... — Mathrubh… | Boolokam