ട്വ ന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകമായ താരമാണ് ശിവം ദുബെ. കിരീടം നേടിയതിനുശേഷം അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് ശിവം ദുബെ വീണ്ടും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ ശിവം ദുബെയുടെ പ്രണയകാലവും ചെറിയ പെരുന്നാൾ ആഘോഷവും ചർച്ചയാവുകയാണ്. To advertise here, ഉത്തർപ്രദേശിലെ മുസ്ലിം കുടുംബത്തിൽ നിന്നുള്ള അഞ്ജും ഖാനേയാണ് ശിവം ദുബെ ജീവിതസഖിയാക്കിയത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ എതിർപ്പുകൾ മറികടന്നായിരുന്നു ഇരുവരുടേയും വിവാഹം. അഞ്ജുവിന് ദുബെയെക്കാൾ ആറ് വയസ് കൂടുതലുള്ളതും ചർച്ചാവിഷയമായി. 2021 ജൂലായ് 16-ന് മുസ്ലിം-ഹിന്ദു മതാചാരപ്രകാരം മുംബൈയിൽ വെച്ച് ഇരുവരുടേയും വിവാഹം നടന്നു. 2022-ൽ മകൻ അയാനും 2025-ൽ മകൾ മെഹ്‌വിഷും ജനിച്ചു. അലിഗഢിലെ മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫൈൻ ആർട്‌സിൽ നിന്ന് ബിരുദം നേടിയ അഞ്ജും മോഡലും നടിയും വോയ്‌സ് ഓവർ ആർട്ടിസ്റ്റുമാണ്. റാണി മുഖർജി പ്രധാന വേഷത്തിലെത്തിയ ഹിച്ച്കി എന്ന സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അഞ്ജും അഭിനയിച്ചിട്ടുണ്ട്. Content Highlights: Details of Shivam Dube's inter-faith marriage with Anjum Khan, Background on Anjum Khan's career as an actress and model, Overview of their family life and children Published: 23 Mar 2026, 10:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

6 വയസ് കൂടുതൽ, എതിർപ്പുകൾ മറികടന്ന് വിവാഹം; ഭാര്യക്കൊപ്പം ചെറിയ പെരുന്നാൾ ആഘോഷിച്ച് ശിവം ദുബെ
M
MathrubhumiSource Link
about 2 months ago