കരിങ്കുന്നം: വഴിത്തല സെയ്ന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ ഇത്തവണ 'പാൻ ഇന്ത്യൻ' എസ്.എസ്.എൽ.സി. പരീക്ഷ നടക്കും. കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികളാണ് ഇത്തവണ ഇവിടെ പത്താംക്ലാസ് പരീക്ഷ എഴുതുന്നത്. To advertise here, രാജസ്ഥാൻ, ബിഹാർ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക സ്വദേശികളായ ആറ് കുട്ടികൾ ഇവിടെ അഞ്ചാംക്ലാസ് മുതൽ പഠിക്കുന്നുണ്ട്. പഠനത്തിലും ശാസ്ത്ര-കലാ-സാങ്കേതിക മേഖലകളിലും കഴിവ് തെളിയിച്ചവർ. വിദ്യാർഥികളിൽ ഭൂരിഭാഗവും ക്വാറി തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും മക്കളാണ്. സാമ്പത്തികമായ പരിമിതികൾ ഉണ്ടെങ്കിലും അതെല്ലാം കഠിനാധ്വാനത്തിലൂടെയും അധ്യാപകരുടെ പിന്തുണയിലൂടെയും ഇവർ മറികടക്കുന്നു. മലയാളം മനസ്സിലാക്കാനും പഠിക്കാനും മാത്രമല്ല തുടർന്നുള്ള ജീവിതവും ഇവിടെത്തന്നെയാകണമെന്നാണ് ഇവരുടെ ആഗ്രഹം. വൈവിധ്യങ്ങളുടെ ഈ കൂട്ടായ്മ സ്‌കൂളിനും നാടിനും ഒരുപോലെ അഭിമാനമായി മാറുകയാണ്. ഇവരാണ് താരങ്ങൾ അരുൺകുമാർ: രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ അരുൺകുമാർ പിങ്കൽ സ്‌കൂൾ ലീഡറാണ്. സംസ്ഥാനതല ഗണിതശാസ്ത്ര മേളയിലും സംസ്ഥാന കലോത്സവത്തിൽ ഹിന്ദി, ഉർദു പ്രസംഗ മത്സരങ്ങളിലും എ ഗ്രേഡ്. രാജ്യപുരസ്‌കാർ നേടിയ സ്‌കൗട്ട് അംഗം. അഖിലൻ: തമിഴ്‌നാട് വില്ലുപുരം സ്വദേശിയായ എ. അഖിലൻ, റോബോട്ടിക്‌സ് സയൻസ് ഫെയറിൽ ജില്ലാതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ദേശീയ സ്‌കോളർഷിപ്പായ എൻ.എം.എം.എസ്. ജേതാവ്. സൗജന്യ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് എത്തിയ അലകുൻട്ട വെങ്കിട് സൗജന്യ ഐ.ടി. മേളയിലെ പ്രസന്റേഷൻ ഇനത്തിൽ ഗ്രേഡ് നേടി. എമിൻ: തൃശ്ശൂരിൽ ജനിച്ച് അഞ്ചാംക്ലാസ് വരെ കർണാടകയിൽ പഠിച്ച എമിൻ ജോസഫ് വിലോട്ട് കന്നഡ പ്രസംഗമത്സരത്തിൽ തുടർച്ചയായി രണ്ട് വർഷമാണ് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയത്. ഫർഹാൻ: കർണാടകയിലെ ബെല്ലാരി സ്വദേശിയായ ഫർഹാൻ എം. സാമൂഹ്യശാസ്ത്ര മേളയിലെ വർക്കിങ് മോഡലിലും ചെണ്ടമേളത്തിലും സംസ്ഥാനതലത്തിൽ മികവ് തെളിയിച്ചിട്ടുണ്ട്. ലക്ഷ്മി: ബിഹാർ സ്വദേശിയായ കെ.എം. ലക്ഷ്മി അഞ്ചാംക്ലാസ് മുതൽ വഴിത്തല സ്‌കൂളിലെ സജീവ സാന്നിധ്യമാണ്. Content Highlights: Students from 6 Indian states are appearing for the SSLC exam at a single school in Kerala., The students are children of migrant quarry and plantation workers who have integrated into the local culture., These students have excelled in state-level science, arts, and technology competitions., The school serves as a model of diversity and inclusive education in Kerala. Published: 15 Mar 2026, 03:57 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

6 സംസ്ഥാനങ്ങൾ, ഭാഷകൾ; ‘പാൻ ഇന്ത്യൻ സ്‌റ്റൈലിൽ’ പരീക്ഷയെഴുതാൻ വഴിത്തല സ്കൂളിലെ വിദ്യാർഥികൾ
M
MathrubhumiSource Link
about 2 months ago