കോട്ടയം: പിന്നിൽ പോലീസ് സ്റ്റേഷനിലെ ഓഫീസ് മുറി... യൂണിഫോം ധരിച്ച ‘വ്യാജ’ പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ സ്ക്രീനിലെത്തി. ലോ എൻഫോഴ്സ്മെന്റ് ഏജൻസിയിൽനിന്നാണെന്ന് അറിയിച്ചു. 68 വയസ്സുള്ള കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയുടെ ഫോണിലേക്ക് മൂന്നുദിവസം മുമ്പ് എത്തിയ വീഡിയോ കോളിലായിരുന്നു ഇവയെല്ലാം. To advertise here, സംഭാഷണങ്ങൾ പതിവ് തട്ടിപ്പുരീതിയിൽ ആയിരുന്നു. “നിങ്ങളുടെ അക്കൗണ്ടിലൂടെ അനധികൃത പണമിടപാടുകൾ നടന്നതിന്റെ രേഖകൾ പിടിച്ചെടുത്തു. കേസ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്”-അവർ അറിയിച്ചു. സ്ത്രീ ഭയന്നു. ഫോണിൽ അയച്ചുനൽകിയ ലിങ്ക് ഇവരെക്കൊണ്ട് തുറപ്പിച്ചു. “ഇനിമുതൽ നിങ്ങൾ ‘ലൈവ് അറസ്റ്റി’ലാണ്, മറ്റാരുമായും ബന്ധപ്പെടാൻ ശ്രമിക്കരുത്. കേസിൽനിന്നൊഴിവാക്കാൻ ഉടൻ 27 ലക്ഷം രൂപ അക്കൗണ്ട് മുഖേന ട്രാൻസ്ഫർ ചെയ്യണം. ബാങ്കിലെത്തുമ്പോൾ ആരെങ്കിലും ചോദിച്ചാൽ ഭൂമി വാങ്ങാനെന്ന് അറിയിക്കണം”. മക്കൾ വിദേശത്തുള്ള, തനിച്ചുതാമസിക്കുന്ന സ്ത്രീ, ഈ വ്യാജ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച് വീട്ടിൽ അറസ്റ്റിലിരുന്നു. ഈ വ്യാജഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം, മൂന്നാം ദിവസം ചൊവ്വാഴ്ച രാവിലെ 27 ലക്ഷം രൂപ പിൻവലിക്കാനായി കോട്ടയം നാഗമ്പടത്തെ ആക്സിസ് ബാങ്കിലെത്തി. ഇടപാടിൽ അസാധാരണത്വം തോന്നിയ ബാങ്ക് കസ്റ്റമർ റിലേഷൻസ് മാനേജർ ആന്റോ തോമസും ഇൻവെസ്റ്റ്മെന്റ് മാനേജരും കോട്ടയം സൈബർ പോലീസ് ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജുമായി ബന്ധപ്പെട്ടു. ഉടൻ സബ് ഇൻസ്പെക്ടർ അഭിലാഷ് ഭാസ്കർ ബാങ്കിലെത്തി സ്ത്രീയെയും ബാങ്ക് ഉദ്യോഗസ്ഥരെയും സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു. ‘ഒറിജിനൽ’ പോലീസ്, ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അപ്പോഴേയ്ക്കും തട്ടിപ്പുസംഘം ‘ലൈവി’ൽനിന്ന് പോയി. സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കണമെന്നും സൈബർ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജ് അറിയിച്ചു. Content Highlights: A 68-year-old woman in Kottayam was saved from a ₹27 lakh digital arrest scam Published: 18 Mar 2026, 07:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

68 വയസ്സുകാരി മൂന്നുദിവസം ‘ലൈവ്’ അറസ്റ്റിൽ; സൈബർ തട്ടിപ്പിലൂടെ 27 ലക്ഷം കൈക്കലാക്കാൻ ശ്രമം
M
MathrubhumiSource Link
about 2 months ago