7.30 മണിക്കൂറിൽ ഒറ്റ സിനിമ?; 'ധുരന്ധർ' രണ്ടുഭാഗങ്ങൾ ഒന്നിച്ചെത്തുന്നുവെന്ന് റിപ്പോർട്ട്

7.30 മണിക്കൂറിൽ ഒറ്റ സിനിമ?; 'ധുരന്ധർ' രണ്ടുഭാഗങ്ങൾ ഒന്നിച്ചെത്തുന്നുവെന്ന് റിപ്പോർട്ട്

M
MathrubhumiSource Link
കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് പ്രദർശനം തുടരുകയാണ് 'ധുരന്ധർ: ദ റിവഞ്ച്'. ആദിത്യ ധർ സംവിധാനംചെയ്ത്, രൺവീർ സിങ് നായകനായ ചിത്രത്തിന് വൻസ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. വിവാദങ്ങൾക്കിടയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യഭാഗവും വൻ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. To advertise here, രണ്ടുഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒറ്റ സിനിമയായി 'ധുരന്ധർ' പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ ഹോങ് കോങ്ങിലെ വിതരണക്കാർ അറിയിച്ചിട്ടുണ്ട്. ഒൻപതുമണിക്കൂറോളം നീളുന്നതായിരിക്കും ചിത്രം. ഏപ്രിൽ 12-ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. പിന്നാലെ, സമാനമായി ഇന്ത്യയിലും ചിത്രം റിലീസിനൊരുങ്ങുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ. ഏഴരമണിക്കൂറായിരിക്കും ചിത്രത്തിന്റെ ദൈർഘ്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രീമിയം സ്‌ക്രീനുകളിലാവും ചിത്രമെന്നും പറയപ്പെടുന്നു. 'ധുരന്ധർ: ഡയറക്ടേഴ്‌സ് കട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. ഇത് യഥാർഥമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഐമാക്‌സ്, എച്ച്ഡിആർ, എപിക് തിയേറ്ററുകളിൽ ഏപ്രിൽ അഞ്ചിന് ചിത്രമെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആഴ്ചയിൽ രണ്ടുഷോകൾ വീതമായിരിക്കുമുണ്ടാവുകയെന്നും പറയപ്പെടുന്നു. അതേസമയം, പ്രചാരണങ്ങളോട് പ്രതികരിക്കാൻ അണിയറപ്രവർത്തകർ തയ്യാറായിട്ടില്ല. Content Highlights: Dhurandhar: The Revenge is getting a special 7.5-hour Director's Cut. The extended version combines both parts into a single cinematic experience. Global release targeted for April 2026 in premium formats like IMAX. Official confirmation from production houses is currently pending Published: 01 Apr 2026, 02:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

7.30 മണിക്കൂറിൽ ഒറ്റ സിനിമ?; 'ധുരന്ധർ' രണ്ടുഭാഗങ്ങൾ ഒന്നിച്… | Boolokam