Technology Desk Last Updated: 16 March 2026, 10:55 PM IST യൂനിട്രീ ജി1 എന്ന ഇനം റോബോട്ടാണ് 'അറസ്റ്റിലായത്' പ്രതീകാത്മക ചിത്രം | Photo: AI Generated വ യോധികയെ ഭയപ്പെടുത്തിയതിന് റോബോട്ടിനെ പോലീസ് പിടികൂടി! ചൈനയിലെ മക്കാവുവിലാണ് സംഭവം. 70-കാരിയായ സ്ത്രീയെയാണ് ഹ്യുമനോയ്ഡ് വിഭാഗത്തിൽ പെട്ട റോബോട്ട് ഭയപ്പെടുത്തിയത്. യൂനിട്രീ ജി1 എന്ന ഇനം റോബോട്ടിനെയാണ് പോലീസ് പിടിച്ചുവെച്ചതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. To advertise here, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. രണ്ട് പോലീസ് ഉദ്യോഗസ്ഥർ എത്തി റോബോട്ടിനെ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് പോലീസുകാർ റോബോട്ടിന്റെ ഉടമയായ 50-കാരന് അതിനെ കൈമാറുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പലരും റോബോട്ടിനെ അറസ്റ്റ് ചെയ്തത് തമാശയായി എടുത്തപ്പോൾ മറ്റുചിലർ പൊതു ഇടങ്ങളിൽ റോബോട്ടുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണി പങ്കുവെച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 'കേസിന്' ആസ്പദമായ സംഭവം നടന്നത്. റെസിഡൻഷ്യൽ കോംപ്ലക്‌സിന് സമീപത്ത് നിന്ന് ഫോൺ പരിശോധിക്കുകയായിരുന്നു വയോധിക. ഇവരുടെ പിന്നിലെത്തിയ യൂനിട്രീ ജി1 അവിടെ നിലയുറപ്പിച്ചു. പൊടുന്നനെ റോബോട്ടിനെ കണ്ടതോടെ സ്ത്രീ ഭയചകിതയാകുകയും അലറുകയുമായിരുന്നു. 'നീ എന്റെ ഹൃദയമിടിപ്പ് കൂട്ടി. നിനക്ക് വേറെ എന്തെല്ലാം ചെയ്യാനുണ്ട്, പിന്നെ എന്തിനാണ് ഈ ബഹളമുണ്ടാക്കിയത്. നിനക്ക് ഭ്രാന്താണ്.' -ഇതെല്ലാമാണ് സ്ത്രീ അലറി വിളിച്ചത്. അതേസമയം സ്ത്രീയ്ക്ക് ദേഹോപദ്രവമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും അവരെ മുൻകരുതലെന്ന നിലയിൽ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. Content Highlights: In a bizarre incident in Macau, China, a Unitree G1 humanoid robot was 'arrested' or detained by police after it frightened a 70-year-old woman. The woman was startled by the robot's presence near a residential complex, leading to a public scene and safety concerns regarding robots in public spaces. Published: 16 Mar 2026, 10:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

70-കാരിയായ വയോധികയെ ഭയപ്പെടുത്തി; ഹ്യുമനോയിഡ് റോബോട്ട് 'അറസ്റ്റിൽ' | വീഡിയോ
M
MathrubhumiSource Link
about 2 months ago