754 യാത്രാവിമാനങ്ങളിൽ 377-ലും തകരാർ; വ്യോമയാനസുരക്ഷയിൽ ഗുരുതര ആശങ്കയുയർത്തി പാർലമെന്ററി റിപ്പോർട്ട്

754 യാത്രാവിമാനങ്ങളിൽ 377-ലും തകരാർ; വ്യോമയാനസുരക്ഷയിൽ ഗുരുതര ആശങ്കയുയർത്തി പാർലമെന്ററി റിപ്പോർട്ട്

M
MathrubhumiSource Link
ന്യൂഡൽഹി: രാജ്യത്തെ വ്യോമയാനമേഖലയിലെ സുരക്ഷയെക്കുറിച്ച് ഗുരുതര ആശങ്കയുയർത്തി പാർലമെന്ററി സമിതി റിപ്പോർട്ട്. To advertise here, 2025 ജനുവരിമുതൽ 2026 ഫെബ്രുവരിവരെ പരിശോധിച്ച 754 യാത്രാ വിമാനങ്ങളിൽ 377-ലും ആവർത്തിക്കുന്ന സാങ്കേതികത്തകരാറുകൾ കണ്ടെത്തിയതായി സമിതി ചൂണ്ടിക്കാട്ടി. സുരക്ഷാസംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റം നടപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഡി.ജി.സി.എ. നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വിമാനങ്ങളിൽ വലിയപങ്കും എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്‌പ്രസിന്റേതുമാണ്. എയർ ഇന്ത്യയുടെ പരിശോധിച്ച 166 വിമാനങ്ങളിൽ 137 എണ്ണത്തിൽ ആവർത്തിക്കുന്ന തകരാറുണ്ട്. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലും സ്ഥിരം പ്രശ്നങ്ങളാണ്. എയർ ഇന്ത്യയിൽ ഏകദേശം 100 സുരക്ഷാ ലംഘനങ്ങളും കണ്ടെത്തി. Content Highlights: 377 out of 754 aircraft inspected reported recurring technical faults., Air India and Air India Express show high failure rates in safety audits., The parliamentary committee demands fundamental changes in aviation safety protocols., Over 100 safety violations identified within Air India operations. Published: 28 Mar 2026, 04:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

754 യാത്രാവിമാനങ്ങളിൽ 377-ലും തകരാർ; വ്യോമയാനസുരക്ഷയിൽ ഗുരു… | Boolokam