അബുദാബി : യുദ്ധക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാനെന്ന വ്യാജേന സൈബർ തട്ടിപ്പുസംഘം യു.എ.ഇ. യിൽ വ്യാപകമാകുന്നുവെന്ന് മുന്നറിയിപ്പ്. To advertise here, ഇത്തരത്തിൽ കണ്ടെത്തിയ 8000 തട്ടിപ്പ് വെബ്‌സൈറ്റുകൾ അധികൃതർ പൂട്ടിച്ചു. മിഡിലീസ്റ്റിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഗൾഫിലെ പ്രമുഖ ബാങ്കുകൾ, സർക്കാർ കേന്ദ്രങ്ങൾ, എണ്ണ കമ്പനികൾ എന്നിവരുടെ പേരിലാണ് വ്യാജ വെബ്‌സൈറ്റുകൾ നിർമിച്ചിരിക്കുന്നത്. ഇവയാണ് അധികൃതർ പൂട്ടിച്ചത്. ഇത്തരത്തിലുള്ള തട്ടിപ്പ് വെബ്സൈറ്റുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. സൈബർ വിദഗ്ധർക്ക് പോലും പെട്ടെന്ന് തിരിച്ചറിയാനും കണ്ടെത്താനും കഴിയാത്ത വിധം കൃത്യതയോടെയാണ് തട്ടിപ്പുകാർ ഈ വെബ്‌സൈറ്റുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കാനെന്ന വ്യാജേന സന്നദ്ധ സംഘടനകളുടെ പേരിലോ ചാരിറ്റി ഗ്രൂപ്പുകളുടെ പേരിലോ ആണ് വെബ്സൈറ്റുകൾ നിർമിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നൽകിയും മറ്റുമാണ് പിന്നീടുള്ള പ്രചാരണം. എന്നാൽ ഇതുവഴി പണം അർഹതപ്പെട്ടവരിലേക്കല്ല പോകുന്നതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ പോലും ഇത്തരത്തിൽ ചോർത്തപ്പെടാനും സാധ്യതയേറെയാണ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണവിലയിലോ സ്വർണവിലയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ മുതലെടുത്ത് വലിയലാഭം നേടാം എന്ന് വിശ്വസിപ്പിച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. ‘മിഡിലീസ്റ്റിലെ പ്രതിസന്ധിയിൽ ലാഭം കൊയ്യണോ? എങ്കിൽ ഈ ഓയിൽ ഷെയറുകളിൽ നിക്ഷേപിക്കൂ’ എന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്‌സാപ്പ് വഴിയും ടെലിഗ്രാം വഴിയും സംഘം പ്രചരിപ്പിക്കുന്നു. പ്രശസ്തരായ വ്യക്തികളുടെയോ മാധ്യമ സ്ഥാപനങ്ങളുടെയോ ലോഗോ ദുരുപയോഗം ചെയ്താണ് ഇത്തരം വെബ്സൈറ്റുകൾ നിർമിക്കുന്നത്. നിക്ഷേപം നടത്തി മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ തുക അപ്രത്യക്ഷമാകുകയും ചെയ്യും. സംഘർഷ മേഖലയിലെ പ്രധാനപ്പെട്ട വീഡിയോകൾ എന്ന വ്യാജേനയോ പുതിയ ഗവൺമെന്റ് നയങ്ങൾ എന്ന നിലയിലോ ഉള്ള ഫിഷിങ് ലിങ്കുകൾ ആളുകൾക്ക് അയച്ചു നൽകിയും തട്ടിപ്പ് നടക്കുന്നുണ്ട്. അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിലെ വിവരങ്ങൾ ഹാക്കർമാർക്ക് ലഭ്യമാകും. നിക്ഷേപങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ ലഭിക്കുമ്പോൾ ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെട്ട് സത്യസന്ധത ഉറപ്പുവരുത്തണം. ബാങ്ക് പാസ്‌വേഡ്, ഒ.ടി.പി. എന്നിവ ആരോടും പങ്കുവെക്കരുത്. ഇത്തരം തട്ടിപ്പുകളിൽ അകപ്പെടരുതെന്നും അംഗീകൃത ഗവൺമെന്റ് സ്ഥാപനങ്ങൾ വഴി മാത്രം സഹായം നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ചാരിറ്റി ഗ്രൂപ്പുകളുടെ പേരിലും വ്യാജൻമാർ

8000 തട്ടിപ്പ് വെബ്‌സൈറ്റുകൾ പൂട്ടിച്ചു
M
MathrubhumiSource Link
about 2 months ago