Money Desk Last Updated: 22 April 2026, 11:13 AM IST ആഡംബര വസ്തുക്കള്‍ക്കായി നിക്ഷേപങ്ങളും അത്യാവശ്യ ചെലവുകളും മാറ്റി വെക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക അടിത്തറ ദുര്‍ബലപ്പെടുത്തും. പ്രതീകാത്മക ചിത്രം | Photo: AP ഒ മ്പത് ലക്ഷം രൂപവ വാർഷിക വരുമാനമുള്ള വ്യക്തി ഐഫോൺ 17 പ്രോ മാക്‌സ് പോലുള്ള ഫ്‌ളാഗ്ഷിപ്പ് ഫോൺ വാങ്ങുന്നത് സാമ്പത്തികമായി സുരക്ഷിതമാണോ? ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയ എഐ ടൂളുകളോട് ചോദിച്ചാൽ എന്ത് ഉത്തരമായിരിക്കും ലഭിക്കുക? To advertise here, ഇത്തരം ഒരു വാങ്ങൽ കടുത്ത സമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് എഐ വിശകലനങ്ങൾ വ്യക്തമാക്കുന്നു. വരുമാനത്തിന്റെ വലിയൊരു പങ്ക് ഫോണിനായി ചെലവഴിക്കുന്നത് 'ഉയർന്ന റിസ്‌കുള്ള ആഡംബരം' എന്നാണ് ജമിനി വിശേഷിപ്പിക്കുന്നത്. സമ്പാദ്യശീലം ഇല്ലാതാക്കാതെ ഇത്തരത്തിലുള്ള വാങ്ങലുകൾക്കായി കുറഞ്ഞ വിലയുള്ള മോഡലുകൾ തിരഞ്ഞെടുക്കാനോ ഡൗൺ പേയ്‌മെന്റ് കൂട്ടാനോ ആണ് എഐ നിർദേശിക്കുന്നത്. ചാറ്റ് ജിപിടിയുടെ വിശകലനം പ്രതിമാസം ഏകദേശം 75,000 രൂപ കൈപ്പറ്റുന്നയാളുടെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കിയാണ് ചാറ്റ് ജിപിടി നിഗമനത്തിലെത്തിയത്. സാമ്പത്തിക ചട്ടക്കൂട്: സുരക്ഷിതമായി സാമ്പത്തിക സ്ഥിതി നിലനിർത്താൻ വരുമാനത്തിന്റെ 50-60% അത്യാവശ്യങ്ങൾക്കും 20-30% സമ്പാദ്യത്തിനും 10-20% ജീവിതശൈലി ആവശ്യങ്ങൾക്കും മാറ്റിവെക്കണമെന്ന് ചാറ്റ് ജിപിടി നിർദേശിക്കുന്നു. ഗഡ്ജെറ്റ് ബജറ്റ്: ഇതുപ്രകാരം ഗഡ്ജെറ്റുകൾക്കായി പ്രതിമാസം മാറ്റിവെക്കാവുന്ന പരമാവധി തുക 6,000 മുതൽ 10,000 രൂപ വരെ മാത്രമാണ്. ഇഎംഐ: 1.5 ലക്ഷം രൂപയുടെ ഫോണിനായി 20,000 രൂപ ഡൗൺ പേയ്മെന്റ് നൽകിയാൽ പോലും 12 മാസത്തെ ഇഎംഐ ഏകദേശം 11,000 മുതൽ 12,000 രൂപ വരെ വരും. ഇത് സുരക്ഷിത പരിധിയേക്കാൾ കൂടുതലാണ്. സമ്പാദ്യത്തിലെ ഇടിവ്: പ്രതിമാസം 15,000 രൂപ സമ്പാദിക്കാൻ കഴിയുന്ന വ്യക്തിക്ക് 12,000 രൂപയുടെ ഇഎംഐ വരുന്നതോടെ സമ്പാദ്യം വെറും 3,000 രൂപയായി ചുരുങ്ങും. ഇത് ദീർഘകാല നിക്ഷേപങ്ങളെ ബാധിക്കുമെന്ന് ചാറ്റ് ജിപിടി മുന്നറിയിപ്പ് നൽകുന്നു. ജെമിനിയുടെ വിശകലനം: സാമ്പത്തിക കാഴ്ചപ്പാടിനെക്കുറിച്ചും നിക്ഷേപത്തിന്റെ മൂല്യത്തെക്കുറിച്ചും ജെമിനി വ്യക്തമായ ധാരണ നൽകുന്നു. സുവർണ നിയമം: ഇലക്ട്രോണിക് ഉപകരണത്തിന് ചെലവഴിക്കുന്ന തുക ഒരു മാസത്തെ ശമ്പളത്തിൽ കൂടരുത് എന്നതാണ് ജെമിനി മുന്നോട്ട് വെക്കുന്ന തത്വം. ഉയർന്ന റിസ്‌ക്: ഐഫോൺ 17 പ്രോ മാക്‌സിന്റെ വില പ്രതിമാസ വരുമാനത്തിന്റെ 250 ശതമാനം ആണെന്ന് ജെമിനി ചൂണ്ടിക്കാണിക്കുന്നു. വരുമാനത്തിന്റെ 22 ശതമാനം ഒരു ഉപകരണത്തിനായി മാത്രം ചെലവഴിക്കുന്നത് അപ്രതീക്ഷിതമായ മറ്റ് ചെലവുകളെ (ചികിത്സ, യാത്ര മുതലായവ) നേരിടാനുള്ള സാമ്പത്തിക ശേഷി ഇല്ലാതാക്കും. അവസര നഷ്ടം: 1.5 ലക്ഷം രൂപ 12 ശതമാനം ആദായം കിട്ടുന്ന രീതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ അത് ഏകദേശം 2.5 മുതൽ 2.6 ലക്ഷം രൂപ വരെയായി വളരും. ഒരു ഫോൺ വാങ്ങുന്നതിലൂടെ ഈ ലാഭമാണ് നഷ്ടമാകുന്നത്. താരതമ്യം ചാറ്റ് ജിപിടി വിശകലനം ജെമിനി വിശകലനം മാസ വരുമാനം ₹75,000 ₹58,000 - ₹60,000 സുരക്ഷിതമായ ഇഎംഐ ₹6,000 - ₹10,000 മാസ വരുമാനത്തിന്റെ 10% താഴെ ഫോണിന്റെ ഇഎംഐ ₹11,000 - ₹12,000 ₹12,500 - ₹13,500 മുന്നറിയിപ്പ് സമ്പാദ്യത്തെ ബാധിക്കുന്നു അവസര നഷ്ടവും ലിക്വിഡിറ്റി കുറവും ബദൽ മാർഗ്ഗങ്ങൾ വൈകാരികമായ തീരുമാനങ്ങൾക്ക് പകരം പ്രായോഗിക വഴികൾ എഐ മുന്നോട്ട് വെക്കുന്നു: കുറഞ്ഞ വിലയുള്ള മോഡൽ: ഐഫോൺ 17 പ്രോ മാക്‌സിന് പകരം 70,000 രൂപ നിരക്കിലുള്ള സ്റ്റാൻഡേർഡ് മോഡലോ മുൻ തലമുറയിലെ ഫോണുകളോ തിരഞ്ഞെടുക്കുക. പ്രതിമാസ ഇഎംഐ ഏകദേശം 6,000 രൂപയിലേക്ക് കുറയ്ക്കാൻ ഇത് സഹായിക്കും. ആദ്യം പണം സമാഹരിക്കുക: ഫോൺ വാങ്ങാനായി 10 മാസ കാലയളവിൽ പണം സമ്പാദിക്കുക. തുക സമാഹരിച്ചശേഷം മാത്രം ഫോൺ വാങ്ങിയാൽ കടബാധ്യത ഒഴിവാക്കാം. ഡൗൺ പേയ്മെന്റ് കൂട്ടുക: ഫോൺ വിലയുടെ പകുതിയെങ്കിലും മുൻകൂറായി അടയ്ക്കാൻ സാധിക്കുമെങ്കിൽ മാത്രമേ ഇഎംഐ എടുക്കാവൂ. ഇഎംഐ തുക 8,000-9,000 രൂപയിൽ കൂടാതെ നോക്കണം. ഒമ്പത് ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാൻ കഴിയുമെങ്കിലും അത് സാമ്പത്തികമായി സുരക്ഷിതമായിരിക്കില്ലെന്നാണ് എഐയുടെ നിരീക്ഷണം. ആഡംബര വസ്തുക്കൾക്കായി നിക്ഷേപങ്ങളും അത്യാവശ്യ ചെലവുകളും മാറ്റി വെക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക അടിത്തറ ദുർബലപ്പെടുത്തും. Content Highlights: AI analysis suggests spending 250% of monthly income on a phone is a high-risk luxury., Financial framework: Limit gadget spending to 6,000-10,000 INR per month., Opportunity cost: Investing 1.5 Lakhs at 12% returns could grow to 2.6 Lakhs in 5 years., Practical advice: Opt for standard models or save for 10 months before purchasing. Published: 22 Apr 2026, 11:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

9 ലക്ഷം വരുമാനമുള്ളവർ ഐഫോൺ 17 വാങ്ങുന്നത് ഉയർന്ന റിസ്‌കുള്ള ആഡംബരം: നിരീക്ഷണം ശരിയോ?
M
MathrubhumiSource Link
18 days ago